Suraj Venjaramoodu 
Entertainment

'മൂന്ന് മക്കളുടെ ഫീസ് അടയ്ക്കുന്നത് ആലോചിച്ചാല്‍ ഏത് വേഷവും ചെയ്യും'; തമിഴകത്തും കയ്യടി നേടി സുരാജ്

സുരാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തിട്ടുണ്ട് സുരാജ്. കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്കും നായകനിലേക്കുമുള്ള സുരാജിന്റെ ചുവടുമാറ്റം മലയാള സിനിമയ്ക്ക് നല്‍കിയ മനോഹരമായ സിനിമകളാണ്.

എങ്ങനെ ഇത്ര വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കാനാകുന്നുവെന്ന ചോദ്യത്തിന് സുരാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. പുതിയ തമിഴ് ചിത്രം യൂത്തിന്റെ വിജയാഘോഷ വേദിയില്‍ സുരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരാജ്.

'നിങ്ങള്‍ ഞങ്ങളെ രസിപ്പിക്കുകയാണ്. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. ഏത് കഥാപാത്രം നല്‍കിയാലും ആ കഥാപാത്രമായി മാറും. കോമഡിയിലൂടെ തുടങ്ങി ദേശീയ അവാര്‍ഡ് വരെ എത്തി. ഇത് എങ്ങനെയാണ് സാധ്യമാകുന്നത്?'' എന്നായിരുന്നു ചോദ്യം.

''എന്ന് മൂന്ന് കുട്ടികളാണുള്ളത്. മൂന്ന് പേരും സ്‌കൂളില്‍ പഠിക്കുകയാണ്. മാസാമാസം അവര്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്‌ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല, എല്ലാ ജോലിയും ചെയ്യും. എല്ലാ കഥാപാത്രങ്ങളും എനിക്ക് ടഫ് ആണ്. സംവിധായകന്‍ പറഞ്ഞു തരുന്നത് അത് അതേ മീറ്ററില്‍ തിരിച്ചു നല്‍കാന്‍ ശ്രമിക്കും'' എന്നായിരുന്നു സുരാജിന്റെ മറുപടി.

അതേസമയം തമിഴില്‍ തുടര്‍ച്ചയായി കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമൂട്. യൂത്തിന്റെ വിജയത്തിന് പിന്നാലെ ധനുഷിനൊപ്പം അഭിനയിക്കുന്ന കര, ജയിലര്‍ 2, ടെസ്ല തുടങ്ങിയ ചിത്രങ്ങളും അണിയറയിലുണ്ട്.

Suraj Venjaramoodu speech at youth success celebration goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

തനി നാടന്‍ പരിപാടി; 'സത്യത്തിൽ സംഭവിച്ചത്' എന്തെന്ന് ജൂൺ 19 ന് അറിയാം

മെറ്റ പണിമുടക്കി; ഫേസ്ബുക്കും ഇന്‍സ്റ്റയും മെസഞ്ചറും പ്രവര്‍ത്തനരഹിതം

'അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു; മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ ഉപേക്ഷിച്ചു'; ശില്‍പയുടെ വെളിപ്പെടുത്തല്‍

ജ്യൂസില്‍ ഷിഗല്ല ബാക്ടീരിയ; ബേക്കറി അടപ്പിച്ചു

SCROLL FOR NEXT