നടന്‍ സൂര്യ / ഫെയ്‌സ്ബുക്ക്‌ 
Entertainment

'ഞാന്‍ കാരണം ഒരു നാണക്കേട് അനിയന് ഉണ്ടാവരുത്'; ബാല ചിത്രം വണങ്കാനില്‍ നിന്ന് സൂര്യ  പിന്‍മാറി

'സൂര്യയ്ക്ക് എന്നിലും ഈ കഥയിലും പൂർണ വിശ്വാസമുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബാലയുടെ പുതിയ ചിത്രമായ 'വണങ്കാനി'ല്‍ നിന്നും സൂര്യ പിന്‍മാറി. കഥയിലെ മാറ്റങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്‍മാറിയതെന്ന് സംവിധായകന്‍ ബാല അറിയിച്ചു. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ സഹോദരന്‍ സൂര്യക്കൊപ്പം വണങ്കാന്‍ എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യക്ക് ചേരുമോ എന്ന സംശയം എനിക്കുണ്ട്. എന്നാല്‍ സൂര്യക്ക് ഈ കഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്നില്‍ അത്രയേറെ സ്‌നേഹവും വിശ്വാസവും ബഹുമാനവും ഉള്ള അനിയന് ഒരു നാണക്കേട് ഉണ്ടാകാതിരിക്കേണ്ടത് ഒരു സഹോദരന്‍ എന്ന നിലയില്‍ തന്റെ കടമയാണ്' ബാല പറഞ്ഞു.

'സൂര്യ പിന്‍മാറിയതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. 'നന്ദ'യില്‍ ഞാന്‍ കണ്ട സൂര്യയെയും 'പിതാമഹനി'ല്‍ ഞാന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം 'വണങ്കാന്‍' ചിത്രീകരണം തുടരും.'- ബാല പറഞ്ഞു

ഏറെ ശ്രദ്ധേയമായ നന്ദ (2001), 'പിതാമഹന്‍' (2003) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരുടെയും മൂന്നാമത്തെ ചിത്രമായിരുന്നു വണങ്കാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT