പത്ത് വർഷങ്ങൾക്ക് ശേഷം നടൻ സൂര്യയുടെ കരിയറിലുണ്ടായ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു 'കറുപ്പ്'. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രമിപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. 300 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം ഒടിടിയിലും റിലീസിനെത്തുന്നത്.
നടൻ ഇന്ദ്രൻസും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ 12 ന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും. ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം സൂര്യയടക്കുമുള്ള അണിയറപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.
നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മാസും ആക്ഷനും ചേർന്ന എന്റർടെയ്‌നറാണ് ചിത്രം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പി'ൽ എത്തിയത്. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്ആർ പ്രകാശ് ബാബുവും എസ്ആർ പ്രഭുവും ചേർന്നാണ് സിനിമയുടെ നിർമാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates