സൂര്യ, ജയറാം ഫെയ്സ്ബുക്ക്
Entertainment

'എവർ​ഗ്രീൻ ഹീറോ, ഓരോ സീനിനായും അദ്ദേഹം പ്രാക്ടീസ് ചെയ്തു കൊണ്ടേയിരിക്കും; ജയറാം സാറിനെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്'

റെട്രോ ഒരു കാലത്തെ കുറിച്ചാണ് പറയുന്നത്. നമ്മൾ കടന്നുവന്ന ഒരു കാലത്തെ കുറിച്ച്.

സമകാലിക മലയാളം ഡെസ്ക്

സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കങ്കുവയുടെ പരാജയത്തിന്റെ ക്ഷീണം റെട്രോയിൽ‌ നടിപ്പിൻ നായകൻ തീർക്കും എന്ന് തന്നെയാണ് സിനിമാ പ്രേക്ഷകരുടെയും വിലയിരുത്തൽ. സംവിധായകൻ അൽഫോൻസ് പുത്രനാണ് 'റെട്രോ'യുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ചും ചെന്നൈയിൽ വച്ച് നടന്നിരുന്നു. ചടങ്ങിൽ നടൻ ജയറാമിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സൂര്യ പങ്കുവച്ചിരുന്നു.

"റെട്രോ ഒരു കാലത്തെ കുറിച്ചാണ് പറയുന്നത്. നമ്മൾ കടന്നുവന്ന ഒരു കാലത്തെ കുറിച്ച്. ഞാൻ സിനിമയിലെത്തിയിട്ട് 28 വർഷമായി. ഈ കാലം എനിക്ക് മറക്കാൻ കഴിയില്ല. മനോഹരമായ ഒരുപാട് ഓർമകൾ സമ്മാനിച്ച നിങ്ങൾ ഓരോരുത്തർക്കും നന്ദി. നാല് മാസം ആയിരുന്നു റെട്രോയുടെ ഷൂട്ടിങ്. അതെനിക്ക് മറക്കാനാകില്ല. അത്രയധികം സന്തോഷമുള്ള നാളുകളായിരുന്നു അത്.

ജയറാം സാറിനെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ജയറാം സാറൊക്കെ ഒരു ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയെപ്പോലെ എപ്പോഴും ഓരോ സീനും ഇംപ്രൂവ് ചെയ്യാനായി പ്രാക്ടീസ് ചെയ്യുമായിരുന്നു. ഇത്രയും വർഷങ്ങളായി, അദ്ദേഹത്തെ എവർ‌​ഗ്രീൻ ഹീറോ എന്നാണ് ആളുകൾ വിളിക്കുന്നത്. എന്നാൽ അതൊന്നും നോക്കാതെ ഈ സിനിമയക്ക് വേണ്ടി അദ്ദേഹം അത്രയും വർക്ക് ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും അങ്ങനെയാണ്. ഞാൻ ജയിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്കൊപ്പം ചെലവഴിക്കാൻ പറ്റുന്നത് തന്നെ സന്തോഷമാണ്".- സൂര്യ പറഞ്ഞു. മെയ് ഒന്നിന് റെട്രോ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT