swasika   ഇൻസ്റ്റ​ഗ്രാം
Entertainment

അക്കൗണ്ടില്‍ ഉണ്ടെങ്കിലും 1000 രൂപ അയക്കുമോ എന്ന് ഭര്‍ത്താവിനോട് ചോദിക്കും, എന്റെ ഫാന്റസിയായിരിക്കാം: സ്വാസിക

മലയാളം ഇന്റര്‍വ്യുകളിലെല്ലാം ഇത് പറഞ്ഞ് ട്രോളുകള്‍ കിട്ടിയിട്ടുണ്ട്. തമിഴില്‍ ഇതുവരേയും കിട്ടിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും കയ്യടി നേടിയ നടിയാണ് സ്വാസിക. ടെലിവിഷന്‍ പരമ്പരകളാണ് സ്വാസികയെ താരമാക്കുന്നത്. പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വാസികയെ തേടിയെത്തി. സൂര്യ നായകനായ കറുപ്പിലാണ് സ്വാസിക ഒടുവിലായി സ്‌ക്രീനിലെത്തിയത്. പോയ വര്‍ഷം ലബ്ബര്‍ പന്തിലൂടെ തമിഴില്‍ വലിയ സ്വീകാര്യത നേടാന്‍ സ്വാസികയ്ക്ക് സാധിച്ചിരുന്നു.

ദാമ്പത്യ ജീവിതത്തെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ പക്കല്‍ പണമുണ്ടെങ്കിലും ഭര്‍ത്താവിനോട് 1000 രൂപ അയച്ചു തരാന്‍ പറയുന്നതില്‍ താന്‍ സന്തോഷം കണ്ടെത്തുന്നുവെന്നാണ് സ്വാസിക പറഞ്ഞത്. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''മലയാളം ഇന്റര്‍വ്യുകളിലെല്ലാം ഇത് പറഞ്ഞ് ട്രോളുകള്‍ കിട്ടിയിട്ടുണ്ട്. തമിഴില്‍ ഇതുവരേയും കിട്ടിയിട്ടില്ല. ഇവിടെ പറഞ്ഞ് ട്രോള്‍ വാങ്ങാം. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ പാചകം ചെയ്ത് ആ പ്ലേറ്റ് കഴുകി വെച്ച് അതിന് ശേഷം ഭക്ഷണം കഴിക്കുന്നതെല്ലാം എനിക്കിഷ്ടമാണ്. ഞാന്‍ വലിയൊരു കാര്യം ചെയ്യുന്നത് പോലെയല്ല അത്. എനിക്കെന്തെങ്കിലും വേണമെങ്കില്‍ ബാങ്കില്‍ ബാലന്‍സ് ഉണ്ട്. എന്നാല്‍ എന്റെ ഫോണ്‍ ബില്‍ നിങ്ങള്‍ അടയ്ക്കണമെന്നും പണം വേണ്ടപ്പോള്‍ അയക്കണമെന്നും ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ അക്കൗണ്ടില്‍ ഉണ്ട്. പക്ഷെ ഒരു ആയിരം രൂപ അയക്കുമോ എന്ന് ഞാന്‍ ചുമ്മാ ചോദിക്കും. ഇതൊരു പക്ഷേ എന്റെ ഫാന്റസിയായിരിക്കാം. എല്ലാവരും അവരുടെ ജീവിതത്തില്‍ ഇത് കൊണ്ട് വരണമെന്ന് ഞാന്‍ പറയില്ല'' സ്വാസിക പറയുന്നു.

''ജെന്‍സി പ്രയോഗങ്ങളും സിറ്റുവേഷന്‍ഷിപ്പുമൊന്നും എനിക്ക് അറിയില്ല. അതേക്കുറിച്ച് ഞാന്‍ ചിന്തിക്കാറുമില്ല. എന്റെ കുടുംബ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ബില്‍ഡ് ചെയ്യുകയാണ്. എന്റെ കരിയര്‍ എങ്ങനെ ബില്‍ഡ് ചെയ്യുന്നുവോ അതുപോലെ തന്നെ. 30 വയസ് വരെ എല്ലാം ഒറ്റയ്ക്ക് ചെയ്തതിനാല്‍, ഇപ്പോള്‍ വേറെ തരത്തില്‍ ജീവിക്കാന്‍ ആഗ്രഹം. ഊബര്‍ പോലും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ബുക്ക് ചെയ്യുന്നതെല്ലാം അദ്ദേഹമാണ്. ഞങ്ങള്‍ രണ്ടു പേരും ജോലി ചെയ്യുന്നവരാണ്. വല്ലപ്പോഴുമാണ് കാണുന്നത് തന്നെ. അപ്പോള്‍ ഇതെല്ലാം സ്‌നേഹം കാണിക്കാനുള്ള ചെറിയ ചെറിയ വഴികളാണ്.'' എന്നും സ്വാസിക പറയുന്നു.

Swasika opens up about her married life. She likes to be taken care of by her husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

മുന്നറിയിപ്പില്‍ മാറ്റം: നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല, ചൊവ്വാഴ്ച വരെ തീവ്രമഴ തുടരും

‌‌‌'നിനക്കറിയാം, ഞാൻ...'; ഭാവനയ്ക്ക് രസകരമായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

ഹോർമുസില്‍ ഇറാൻ ഡ്രോണുകളെ വെടിവെച്ചിട്ടതായി യുഎസ്; കുവൈത്തിനെയും ബഹ്‌റൈനെയും തിരികെ ആക്രമിച്ചെന്ന് ഇറാൻ

ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ പിന്നിലിരുന്ന് യാത്ര; വീട്ടമ്മ റോഡില്‍ തെറിച്ചു വീണു, ദാരുണാന്ത്യം

SCROLL FOR NEXT