Taapsee Pannu ഇന്‍സ്റ്റഗ്രാം
Entertainment

'എനിക്കൊപ്പം അഭിനയിക്കാന്‍ പല നടന്മാരും തയ്യാറായില്ല, പ്രശ്‌നക്കാരിയെന്ന് പറഞ്ഞുണ്ടാക്കിയത് അവര്‍'; തുറന്നടിച്ച് താപ്‌സി പന്നു

ഞാന്‍ ഷാരൂഖ് ഖാന്‍റെ നായികയായപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി

സമകാലിക മലയാളം ഡെസ്ക്

തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്ന് പറയുന്നതിന്റെ പേരില്‍ നിരന്തരം ആക്രമണം നേരിടേണ്ടി വരുന്ന നടിയാണ് താപ്‌സി പന്നു. സിനിമയ്ക്കും അകത്തും പുറത്തും താപ്‌സിയ്ക്ക് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും നിശബ്ദയാകാനും തന്റെ നിലപാടുകള്‍ അടിയറവുവെക്കാനും താപ്‌സി തയ്യാറായിട്ടില്ല. തന്റെ നിലപാടുകള്‍ കാരണം പല നായകന്മാരും തനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ താപ്‌സി പറയുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താപ്‌സി മനസ് തുറന്നത്. ''ആദ്യം എനിക്ക് അതേക്കുറിച്ച് അറിയില്ലായിരുന്നു. നമ്മളോട് നേരിട്ട് പറയില്ലല്ലോ. ചിലര്‍ അവളുടെ കൂടെ എനിക്ക് അഭിനയിക്കാനാകില്ല എന്ന് പറയും. പല കാരണങ്ങളും അവര്‍ പറയുകയും ചെയ്യും. അങ്ങനെ പലപ്പോഴും സിനിമകള്‍ എന്നിലേക്ക് എത്താതെ പോയിട്ടുണ്ട്. അതേക്കുറിച്ച് അറിയുക പോലുമുണ്ടാകില്ല'' താപ്‌സി പറയുന്നു.

''ഞാന്‍ പിന്നീടാകും അറിയുക. ആ നായകന്‍ നിങ്ങളുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നാകും പറയുക. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്, തീരുമാനമെടുക്കുന്നത് നായകന്മാരാണ്. അല്ലെങ്കില്‍ നായകനേക്കാള്‍ വലിയ താരമായ സംവിധായകന്‍ ഉള്ള സിനിമയായിരിക്കണം. ചിലപ്പോള്‍ സ്റ്റാര്‍ സംവിധായകര്‍ ആണെങ്കില്‍ അവര്‍ക്ക് ആരെ വച്ചും സിനിമയെടുക്കാനാകും'' എന്നും താപ്‌സി പറയുന്നു. അതിനാല്‍ ഡങ്കിയില്‍ ഷാരൂഖ് ഖാന്റെ നായികയായി തന്നെ തീരുമാനിച്ചത് അമ്പരപ്പിച്ചുവെന്നും താപ്‌സി പറയുന്നു.

''രാജു സാറിന് ഞാന്‍ ഡങ്കിയില്‍ വേണമെന്ന് തോന്നിയതു കൊണ്ട് ഞാന്‍ ആ സിനിമയിലെത്തി. എല്ലാവര്‍ക്കും അത് ഞെട്ടലുണ്ടാക്കിക്കാണും. കാരണം ഞാന്‍ അതുപോലൊരു ഉയര്‍ന്ന സര്‍ക്കിളിന്റെ ഭാഗമല്ല. ഷാരൂഖിന്റെ കൂടെ പതിവായി നായികയായി അഭിനയിക്കുന്ന നടിയല്ല. അത്തരം സിനിമകളും ചെയ്യാറില്ല. അതിനാല്‍ പലര്‍ക്കും അത് വലിയ ഞെട്ടലായിരുന്നു. അത് സാധ്യമായത് ഞാന്‍ വേണമെന്ന കാര്യത്തില്‍ സംവിധായകന് നല്ല ഉറപ്പുണ്ടായിരുന്നതിനാലാണ്'' എന്നാണ് താപ്‌സി പറയുന്നത്.

'' ചിലപ്പോഴൊക്കെ പറഞ്ഞ് കേള്‍ക്കാറുള്ളത് എനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്നാണ്. അത് എനിക്ക് മനസിലാകുന്നില്ല. എന്റെ ഫിലിമഗ്രഫി നോക്കിയാല്‍ കാണാം എനിക്കൊപ്പം സിനിമ ചെയ്ത സംവിധായകരെല്ലാം വീണ്ടും എന്നെ വച്ച് സിനിമ ചെയ്തിട്ടുണ്ട്. എനിക്കൊപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സംഭവിക്കില്ല. എനിക്കൊപ്പം ജോലി ചെയ്യാത്തവരാണ് അതെല്ലാം പറഞ്ഞുണ്ടാക്കുന്നത്. കാരണം അവര്‍ക്ക് എന്നെ അറിയില്ല. പിന്നെ ഞാന്‍ സോഷ്യല്‍ ആയ വ്യക്തിയല്ല. അതിനാല്‍ ഞാന്‍ ആരെന്ന് മനസിലാകാനുള്ള സാധ്യത കുറവാണ്. എന്റെ ജോലിയാണ് സംസാരിക്കുന്നത്. അത് പ്രയാസമുള്ള വഴിയാണ്. പക്ഷെ എനിക്ക് അതാണ് താല്‍പര്യം'' താപ്‌സി പറയുന്നു.

Taapsee Pannu reveals many heroes refused to act with her. Says everybody was shocked when she was casted opposite Shahurkh Khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ യുഎസ്- ഇസ്രയേല്‍ ആക്രമണം; തിരിച്ചടിച്ച് ഇറാന്‍, പശ്ചിമേഷ്യയില്‍ സംഘര്‍ഷം

'ഓപ്പറേഷന്‍ ലയണ്‍ റോര്‍; ഇറാന്‍ സ്വതന്ത്രരാവാന്‍ സമയമായി, ഭീകരവാദ ഭരണകൂടത്തെ ഇല്ലാതാക്കും'

'ഭയങ്കരരും ദ്രോഹികളുമായവര്‍'; ഇറാന്റെ ആണവനിരായുധീകരണം ലക്ഷ്യം'; പ്രതികരിച്ച് ട്രംപ്

കറിവേപ്പില കൂടുതൽ കാലം സൂക്ഷിക്കാം

സെൻട്രൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം, 275 ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

SCROLL FOR NEXT