Tabu 
Entertainment

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

അച്ഛനെ എനിക്ക് ഓര്‍മയില്ല. സഹോദരി അദ്ദേഹത്തെ കാണാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മുന്‍നിര നായികയാണ് തബു. സമാന്തര സിനിമയിലും മുഖ്യധാര സിനിമയിലുമെല്ലാം പ്രതിഭ കൊണ്ട് തന്നെ അടയാളപ്പെടുത്തിയ നായിക. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും തബു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അസാധ്യ പ്രകടനങ്ങളിലൂടെ തബു അമ്പരപ്പിച്ച സിനിമകള്‍ നിരവധിയാണ്. അതേസമയം സിനിമകളേക്കാള്‍ നാടകീയമാണ് തബുവിന്റെ വ്യക്തി ജീവിതം.

പ്രായം അമ്പത്തിനാലില്‍ എത്തി നില്‍ക്കുമ്പോഴും തബു അവിവാഹിതയായി തുടരുകയാണ്. തന്റെ അച്ഛന്റേയും അമ്മയുടേയും തകര്‍ന്ന ദാമ്പത്യത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ തബു ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്. തബുവിന് മൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. എന്നാല്‍ താന്‍ ഇതുവരേയും അച്ഛനെ കണ്ടിട്ടില്ലെന്നാണ് തബു പറയുന്നത്.

''എന്റെ കുട്ടിക്കാലം മനോഹരമായിരുന്നു. ഹൈദരാബാദിലാണ് ജീവിച്ചത്. എന്റെ അമ്മയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാന്‍ ജീവിച്ചത്. അച്ഛനും അമ്മയും പിരിഞ്ഞോടെയാണ് അവിടെയെത്തുന്നത്. അമ്മ അധ്യാപികയായിരുന്നു. അതിനാല്‍ കൂടുതല്‍ സമയം ചെലവിട്ടത് അമ്മമ്മയുടെ കൂടെയായിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഭയങ്കര നാണക്കാരിയായിരുന്നു. ശബ്ദമേയില്ലായിരുന്നു. സത്യത്തില്‍ നായികയായ ശേഷവും എനിക്ക് ശബ്ദമില്ലായിരുന്നു'' എന്നാണ് മുമ്പൊരിക്കല്‍ തബു പറഞ്ഞിട്ടുള്ളത്.

അച്ഛനെ ഒരിക്കലും കണ്ടിട്ടില്ലെന്ന് മാത്രമല്ല, കാണാനും ആഗ്രഹിക്കുന്നില്ലെന്നാണ് തബു പറയുന്നത്. അച്ഛന്റെ സര്‍ നെയിം ആയ ഹാഷ്മി എന്നത് താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും തബു പറയുന്നു. ''ഞാനത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അച്ഛന്റെ സര്‍ നെയിം ഉപയോഗിക്കുന്നതില്‍ കാര്യമുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ എന്നും തബസും ഫാത്തിമയായിരുന്നു. സ്‌കൂളില്‍ ഫാത്തിമ എന്ന സര്‍ നെയിം ആണ് ഉപയോഗിച്ചത്'' താരം പറയുന്നു.

''അച്ഛനെ എനിക്ക് ഓര്‍മയില്ല. സഹോദരി അദ്ദേഹത്തെ കാണാറുണ്ട്. പക്ഷെ അദ്ദേഹത്തെ കാണാന്‍ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എങ്ങനെയാണോ അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വളര്‍ന്ന രീതിയിലും സന്തോഷിക്കുന്നു. അപ്പോള്‍ സ്വന്തം നിലയ്ക്ക് ജീവിക്കുകയാണ്'' എന്നും തബു പറയുന്നു. തബുവിന്റെ അമ്മയുമായി പിരിഞ്ഞ ശേഷം അച്ഛന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു.

Tabu says she never saw her father and don't want to meet too. She doesn't even remember his face.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT