Entertainment

കാന്‍സര്‍ ചികിത്സയിലുള്ള നടന്റെ ചികിത്സാ ചെലവ് പൂര്‍ണമായി ഏറ്റെടുത്ത് എംഎല്‍എ

കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തമിഴ് നടന്‍ തവാസിയുടെ ആശുപത്രി ചെലവുകള്‍ പൂര്‍ണമായി ഏറ്റെടുത്ത് എംഎല്‍എ ഡോ.പി ശരവണന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തമിഴ് നടന്‍ തവാസിയുടെ ആശുപത്രി ചെലവുകള്‍ പൂര്‍ണമായി ഏറ്റെടുത്ത് എംഎല്‍എ ഡോ.പി ശരവണന്‍. മധുരയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് നടന്‍ ചികിത്സയിലുള്ളത്. 

ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് നടന്‍ സഹായമഭ്യര്‍ഥിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ലാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മകന്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. ശ

ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് തവാസി. ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. തവാസിയുടെ പ്രശ്‌നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT