സുബ്ബ രാജു ഭാര്യയ്ക്കൊപ്പം  ഇൻസ്റ്റ​ഗ്രാം
Entertainment

'47ാം വയസില്‍ വിവാഹജീവിതത്തിലേക്ക്'; സന്തോഷവാര്‍ത്തയുമായി സുബ്ബ രാജു

ബാഹുബലിയിലൂടെ ശ്രദ്ധേയനായ നടനാണ് സുബ്ബരാജു

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടന്‍ സുബ്ബ രാജു വിവാഹിതരാനി. വിവാഹചിത്രം പങ്കുവച്ച് താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. വിവാഹവേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

അവസാനം വിവാഹിതനായി എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചുവപ്പ് പട്ട് സാരിയാണ് വധുവിന്റെ വേഷം. സില്‍ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. 47ാം വയസിലാണ് നടന്റെ വിവാഹം.

ബാഹുബലിയിലൂടെ ശ്രദ്ധേയനായ നടനാണ് സുബ്ബരാജു. 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടുന്നത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും