തലൈവൻ തലൈവി വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പൊട്ടിച്ചിരിപ്പിക്കാൻ വിജയ് സേതുപതിയും നിത്യ മേനോനും; 'തലൈവൻ തലൈവി' ടൈറ്റിൽ ടീസർ

തലൈവൻ തലൈവിയുടെ അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിച്ചെത്തിയ മലയാള ചിത്രമായിരുന്നു ആർട്ടിക്കിൾ 19 എ. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന തലൈവൻ തലൈവി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. തലൈവൻ തലൈവിയുടെ അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. യോഗി ബാബുവിനെയും ടീസറിൽ കാണാം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

എം സുകുമാർ ആണ് തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സൂര്യ നായകനായെത്തിയ എതിർക്കും തുനിന്തവൻ എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് സേതുപതി ചിത്രം. മെയ് 23 ന് ചിത്രം പുറത്തിറങ്ങും. അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ആണ് നിത്യ മേനന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ