വിജയ് ഫയൽ ചിത്രം
Entertainment

ഉറപ്പിച്ചു: വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ എച്ച് വിനോദ്

69ാം ചിത്രത്തിലൂടെ താരം അഭിനയം അവസാനിപ്പിക്കും എന്നാണ് വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനുള്ള ഒരുക്കത്തിലാണ് ദളപതി വിജയ്. 69ാം ചിത്രത്തിലൂടെ താരം അഭിനയം അവസാനിപ്പിക്കും എന്നാണ് വ്യക്തമാക്കിയത്. പിന്നാലെ താരത്തിന്റെ അവസാന ചിത്രത്തേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സംവിധായകന്‍ എച്ച് വിനോദായിരിക്കും വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഒരു അവാര്‍ഡ് ചടങ്ങിനിടെ വിനോദ് തന്നെയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വിജയ്‌യുടെ അവസാന ചിത്രം താനായിരിക്കും സംവിധാനം ചെയ്യുക എന്നാണ് എച്ച് വിനോദ് പറഞ്ഞത്. പ്രചരിക്കുന്നതുപോലെ ചിത്രം രാഷ്ട്രീയ ചിത്രമായിരിക്കില്ലെന്നും കൊമേഷ്യല്‍ ചിത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദളപതി 69നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ആണ് വിജയ് യുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ് 17നാണ് ചിത്രത്തിന്റെ റിലീസ്. ദളപതി 69 പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാക്ഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT