Entertainment

ത്രില്ലറുമായി അഞ്ചാം പാതിര ടീം വീണ്ടും വരുന്നു, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മിഥുൻ മാനുവൽ തോമസിനും ചിത്രത്തിന്റെ നിർമാതാവ് ആഷിക് ഉസ്മാനുമൊപ്പം നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ത്രില്ലർ ചിത്രം അഞ്ചാം പാതിര സിനിമ പ്രേമികളുടെ കയ്യടി നേടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇപ്പോൾ ഇതാ മറ്റൊരു ത്രില്ലറുമായി വീണ്ടും ഞെട്ടിക്കാൻ എത്തുകയാണ് അഞ്ചാം പാതിര ടീം. കുഞ്ചാക്കോ ബോബൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

മിഥുൻ മാനുവൽ തോമസിനും ചിത്രത്തിന്റെ നിർമാതാവ് ആഷിക് ഉസ്മാനുമൊപ്പം നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. മറ്റൊരു ത്രില്ലിങ് അനുഭവത്തിനായി ദൈവം സന്നദ്ധനാണ്. ചിലപ്പോള്‍ അവസാനം ഒരു തുടക്കം മാത്രമായിരുന്നിരിക്കാം', കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലറുമായി ഞങ്ങൾ വീണ്ടും വരുന്നു എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ പോസ്റ്റ്. ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അഞ്ചാം പാതിരയിലെ അഭിനേതാക്കൾ തന്നെയാകുമോ ചിത്രത്തിൽ എന്നാണ് അവരുടെ ചോദ്യം. ഉണ്ണിമായ, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് എന്നിവരായിരുന്നു അഞ്ചാംപാതിരയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഷൈജു ഖാലിദായിരുന്നു ഛായാഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

ബി കെ ഹരിപ്രസാദ് ശിവകുമാറിന്റെ പിൻ‌​ഗാമി; കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹ മോചനത്തിന് മതിയായ കാരണമെന്ന് സുപ്രിംകോടതി

SCROLL FOR NEXT