ജെയിംസ് കാൻ 
Entertainment

ദി ഗോഡ്ഫാദറിലെ 'സണ്ണി കോർലിയോൺ'; നടൻ ജെയിംസ് കാൻ അന്തരിച്ചു 

1960കളിലാണ് കാൻ ഹോളിവുഡിൽ അഭിനയജീവിതം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലൊസാഞ്ചലസ്: ഹോളിവുഡ് താരം ജെയിംസ് കാൻ(82) അന്തരിച്ചു. ദി ഗോഡ്ഫാദർ സിനിമയിലെ സണ്ണി കോർലിയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജെയിംസ് കാൻ. ബുധനാഴ്ച വൈകിട്ട് താരം വിടപറഞ്ഞ വിവരം കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. 

സണ്ണി കോർലിയോൺ ആയുള്ള അഭിനയത്തിനു സഹനടനുള്ള അക്കാദമി അവാർഡിനും സഹ നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം അതിഥി വേഷവും ചെയ്തിരുന്നു.

1960കളിലാണ് കാൻ ഹോളിവുഡിൽ അഭിനയജീവിതം ആരംഭിച്ചത്. റോളർബോൾ, തീഫ്, മിസെറി തുടങ്ങിയവയും കാനിന് പ്രശസ്തി കൊണ്ടുവന്ന ചിത്രങ്ങളാണ്. നാലുതവണ വിവാഹിതനായിട്ടുണ്ട്. എല്ലാ ഭാര്യമാരുമായി വിവാഹമോചനം നേടി. ഒരു മകളും മൂന്ന് ആൺമക്കളും ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു, തമ്മിലടിയില്‍ കെപിസിസി നടപടി; ഇന്നത്തെ 5 പ്രധാന വര്‍ത്തകള്‍

ചൈന മാസ്റ്റേഴ്‌സ് ഫൈനലില്‍ ചൈനയെ കീഴടക്കി; ചരിത്രമെഴുതി സാത്വിക് - ചിരാഗ് സഖ്യം