The Kerala Story 2 
Entertainment

കോടതി വിധിക്കു പുല്ലു വില; റിലീസിന് സ്‌റ്റേ നിലനില്‍ക്കെ ദ കേരള സ്‌റ്റോറി 2 ബുക്കിങ് തുടങ്ങി

റിലീസിന് സ്‌റ്റേ നിലനില്‍ക്കെ ബുക്കിങ് ആരംഭിച്ചതിരെ കോടതിയെ സമീപിക്കുമെന്നു ഹര്‍ജിക്കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈക്കോടതിയുടെ സ്‌റ്റേയെ വിലകല്‍പ്പിക്കാതെ ദ കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ തന്നെ കേരള സ്‌റ്റോറി 2വിന്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവര്‍ത്തകര്‍. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലെ ടിക്കറ്റുകളാണ് ടിക്കറ്റ് ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയില്‍ ലഭ്യമാകുന്നത്. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

റിലീസിന് സ്‌റ്റേ നിലനില്‍ക്കെ ബുക്കിങ് ആരംഭിച്ചത് കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. മുംബൈയില്‍ 21 തിയേറ്ററുകളിലും ഡല്‍ഹിയില്‍ 14 തിയേറ്ററുകളിലും കേരള സ്റ്റോറി 2വിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. മറ്റ് മെട്രോ നഗരങ്ങളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതലുള്ള ഷോകളുടെ ടിക്കറ്റുകളാണ് ലഭ്യമായിരിക്കുന്നത്.

അതേസമയം സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാത്രി വൈകിയും വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. അപ്പീലിന്മേല്‍ വിധി വരുന്നതിന് മുമ്പ് സിനിമയുടെ ടിക്കറ്റുകള്‍ ബുക്കിങ് ആപ്പുകളില്‍ ലഭ്യമായത് ആശയക്കുഴപ്പമുണ്ടാക്കുകയാണ്.

The Kerala Story 2 tickets available in booking apps

കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും മുസ്ലിം മതവിശ്വാസികളെ മോശമായ രീതിയില്‍ ആരോപിക്കുന്നുവെന്ന ആരോപണം നേരിട്ട ചിത്രമാണ് ദ കേരള സ്റ്റോറി 2. കാമാഖ്യ നാരായണ്‍ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് സിനിമയുടെ നിര്‍മാണം. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അതിഥി ഭാട്ടിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

The Kerala Story 2 booking started despite high court's stay on release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !