താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതങ്ങള്‍ പോലെ തന്നെ ചര്‍ച്ചയായി മാറുന്നതാണ് അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. താരജീവിതത്തിന്റെ ആഢംബരങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാകും. തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ആഢംബര ജീവിതത്തിന്റെ അടയാളമായി പലപ്പോഴും സോഷ്യല്‍ മീഡിയ ഉയര്‍ത്തികാണിക്കാറുളളതാണ് അവരുടെ പ്രൈവറ്റ് ജെറ്റ്. എന്നാല്‍ നയന്‍താരയ്ക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഇല്ലെന്നതാണ് വസ്തുത.
സൗത്ത് ഇന്ത്യയിലെ തന്നെ ഒരു സെലിബ്രിറ്റിയ്ക്കും സ്വന്തമായി ജെറ്റ് ഇല്ലെന്നാണ് ഹാലോ എയര്‍വേസ് സിഇഒ ഷോബി ടി പോള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് പലതും ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷോബി ടി പോള്‍.
''വിജയ്, സിമ്പു ഇവരെല്ലാം ജെറ്റിലാണ് യാത്ര ചെയ്യുന്നത്. ചാര്‍ട്ട് ചെയ്യുന്നതാണ്. സ്വന്തമായി ഫ്‌ളൈറ്റില്ല. സൗത്ത് ഇന്ത്യയിലെ ഒരു സിനിമാ താരത്തിനും സ്വന്തമായി ഫ്‌ളൈറ്റ് ഇല്ല. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാണുന്നതാണ് നയന്‍താരയ്ക്ക് ഉണ്ടെന്നൊക്കെ. അതൊന്നും ശരിയല്ല. അവരും നമ്മളെപ്പോലെ ആരെയെങ്കിലും ഹയര്‍ ചെയ്യുന്നതായിരിക്കും'' അദ്ദേഹം പറയുന്നു.
ഡിജിസിഐയുടെ കണക്ക് പ്രകാരം ഒരു സെലിബ്രിറ്റിയ്ക്കും ഫ്‌ളൈറ്റ് ഇല്ല. ഇനി ഏതെങ്കിലും കമ്പനിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് സൈലന്റായി ഓണ്‍ ചെയ്യുന്നുണ്ടോ എന്നറിയില്ല. സോഷ്യല്‍ മീഡിയയില്‍ കാണുന്ന പലതും ശരിയല്ല. രവി പിള്ളയുടേയും യുസഫ് അലിയുടേതും പ്രൈവറ്റ് ക്യാറ്റഗറിയിലുള്ളതാണ്. അത് അവരുടെ ഉപയോഗത്തിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു. അതേസമയം കന്നഡ സൂപ്പര്‍ താരം യഷ് ചാര്‍ട്ടര്‍ ഫ്‌ളൈറ്റിലേ പോവുകയുള്ളൂ. തമിഴ് നാട്ടില്‍ പലരും ചാര്‍ട്ടര്‍ ഫ്‌ളൈറ്റിലേ പോകാറുള്ളൂവെന്നും അദ്ദേഹം പറയുന്നു.
നേരത്തെ നയന്‍താരയ്ക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റുണ്ടെന്നും അതിന്റെ വില അമ്പത് കോടിയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. നയന്‍താരയ്ക്ക് പുറമെ തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ക്കും പ്രൈവറ്റ് ജെറ്റുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates