ശ്വേതാ മേനോൻ, അനിൽ മുരളി/ ഫേയ്സ്ബുക്ക് 
Entertainment

'അനിയേട്ടൻ പോയിട്ട് ഒരു വർഷം, ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു'; ശ്വേതാ മേനോൻ

അനിയേട്ടൻ തന്റെ സഹോദരനെപ്പോലെയായിരുന്നു എന്നാണ് ശ്വേത പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ അനിൽ മുരളി ഓർമയായിട്ട് ഒരു വർഷം. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകളുമായി നടി ശ്വേതാ മേനോൻ പങ്കുവെച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. അനിയേട്ടൻ തന്റെ സഹോദരനെപ്പോലെയായിരുന്നു എന്നാണ് ശ്വേത പറയുന്നത്. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്. 

അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. ഞങ്ങൾ സംസാരിക്കും തല്ലുപിടിക്കും അദ്ദേഹമെന്നെ ലാളിക്കാറുമുണ്ട്. അദ്ദേഹത്തിനൊപ്പം ഞാൻ അധികം വർക്ക് ചെയ്തിട്ടില്ല. എങ്ങനെയാണ് സൗഹൃദത്തിലായതെന്ന് ഞങ്ങൾക്ക് അറിയില്ല. അധികം ആരും മനസിലാക്കിയിട്ടില്ല, സങ്കീർണതകളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വളരെ പെട്ടെന്നാണ് പോയത്. എവിടെയായാലും സന്തോഷത്തോടെയിരിക്കുന്നുണ്ടെന്ന് അറിയാം, മിസ് യൂ അനിയേട്ടാ- ശ്വേത പറയുന്നു.

കഴിഞ്ഞ വർഷമായിരുന്നു അനിൽ മുരളിയുടെ അപ്രതീക്ഷിത വിയോ​ഗം. നിരവധി സിനിമകളിൽ സഹതാരമായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ് അനിൽ. 'കന്യാകുമാരിയില്‍ ഒരു കവിത'  എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്.  'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT