Entertainment

ഇത് പാർവതിയുടെ സ്വന്തം സ്റ്റൈൽ; ലയേഡ് ലെഹങ്കയിൽ തിളങ്ങി താരം; ചിത്രങ്ങൾ

മോഡലിങ്ങിലും ശ്രദ്ധേയയായ താരം ഫാഷനിൽ പരീക്ഷണങ്ങൾ നടത്തി അമ്പരപ്പിക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന നടിയാണ് പാർവതി നായർ. തമിഴിലേയും മലയാളത്തിലേയും സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്. കപിൽ ദേവിന്റെ ജീവിതം പറയുന്ന 83ൽ രൺബീർ സിങ്ങിനും ദീപിക പദുകോണിനുമൊപ്പമാണ് പാർവതി അഭിനയിക്കുന്നത്. 

മോഡലിങ്ങിലും ശ്രദ്ധേയയായ താരം ഫാഷനിൽ പരീക്ഷണങ്ങൾ നടത്തി അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ലയേഡ് ലെഹങ്കയണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

പെൺകുട്ടികളുടെ എവർ​ഗ്രീൻ ഫേവറേറ്റായ പട്ടുപാവാടയുടെ മോഡലിലാണ് ലെഹങ്ക. വ്യത്യസ്ത നിറങ്ങളിൽ ലെയറുകളായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വശങ്ങളിലും അരക്കെട്ടിലുമെല്ലാം കസവുകളും പിടിപ്പിച്ചിട്ടുണ്ട്. ക്ലാസിക് ലുക്കിനൊപ്പം സ്ലീവ് ലസ് സ്കിൻ ഫിറ്റ് ടോപ്പാണ് താരം അണിഞ്ഞിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഹൈ നെക്ക് ടോപ്പ് വസ്ത്രത്തിന് ട്രെൻഡി ലുക്ക് നൽകുന്നുണ്ട്.

ഇത് തന്റെ സ്വന്തം സ്റ്റൈലിങ്ങാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. വസ്ത്രത്തിനൊപ്പം സിൽവർ നിറത്തിലുള്ള നീണ്ട മാലയാണ് പാർവതി അണിഞ്ഞിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് താരത്തിന്റെ ഫാഷൻ പരീക്ഷണം. 

നേരത്തെ സാരി വെട്ടി തയിച്ച താരത്തിന്റെ സ്കർട്ടും ആരാധകരുടെ മനം കവർന്നിരുന്നു,  കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാളത്തിലേക്ക് എത്തുന്നത്. ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, യെന്നൈ അറിന്താൽ, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു