ടിനു പാപ്പച്ചൻ ഇൻസ്റ്റ​ഗ്രാം
Entertainment

ചാവേറിന് ശേഷം പുതുമുഖങ്ങളുമായി ടിനു പാപ്പച്ചൻ; ഒരുങ്ങുന്നത് അജ​ഗജാന്തരം രണ്ടാം ഭാ​ഗമോ? ടീസർ ഉടൻ

ചിത്രത്തിന്റെ ടീസർ ഉടൻ വരുമെന്നും ടിനു കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ആക്ഷൻ സിനിമകളൊരുക്കി മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകരിൽ ഒരാളാണ് ടിനു പാപ്പച്ചൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ മുതൽ നമുക്ക് ഈ പാറ്റേൺ കാണാൻ കഴിയും. 2023 ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ചാവേർ ആണ് ടിനു പാപ്പച്ചന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

തിയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചാവേർ നേടിയതെങ്കിലും മികച്ച നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരിയോടൊപ്പം സഹസംവിധായകനായും ടിനു പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ലിജോ ഒരുക്കിയ മലൈക്കോട്ടൈ വാലിബനിലും സഹസംവിധായകനായി ടിനു പ്രവർത്തിച്ചിരുന്നു.

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ടിനുവിപ്പോൾ. പുതുമുഖങ്ങളെ അണിനിരത്തിയാണ് പുതിയ ചിത്രമൊരുക്കുന്നത്. "പ്രിയപ്പെട്ടവരേ..സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ സിനിമകൾക്ക് ശേഷം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഞാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എല്ലാവരോടും സ്നേഹം" - എന്ന കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം ടിനു പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ ഉടൻ വരുമെന്നും ടിനു കുറിച്ചിട്ടുണ്ട്. എന്നാൽ സിനിമയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം അജഗജാന്തരത്തിന്റെ സീക്വൽ ചെയ്യാൻ പ്ലാനുണ്ടെന്ന് ടിനു പാപ്പച്ചൻ തന്നെ അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT