പ്രാചിയും മോഹൻലാലും/ ഇൻസ്റ്റ​ഗ്രാം 
Entertainment

മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്നുവച്ചു; കാരണം പറഞ്ഞ് പ്രാചി തെഹ്ലാൻ

റാമിന്റെ ലൊക്കേഷനിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള ചിത്രവും പ്രാചി പങ്കുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി തെഹ്ലാൻ മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. അതിന് പിന്നാലെ മോഹൻലാലിനൊപ്പം റാം എന്ന ചിത്രത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റാമിന്റെ ലൊക്കേഷനിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള ചിത്രവും പ്രാചി പങ്കുവെച്ചു. എന്നാൽ പിന്നീട് റാമിൽ നിന്ന് പ്രാചി പിന്മാറി. മോഹൻലാലിനൊപ്പമുള്ള ചിത്രം ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. 

നടി എന്ന നിലയിൽ ഒന്നും ചെയ്യാനാല്ലാത്തതിനാലാണ് അവസരം വേണ്ടെന്നുവച്ചത് എന്നാണ് പ്രാചി പറയുന്നത്. മനോരമയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു പ്രതികരണം. "മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി.- താരം പറഞ്ഞു. 

ചലച്ചിത്ര മേഖലയില്‍ എന്‍റേതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രാചി വ്യക്തമാക്കി. മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ദേശിയ നെറ്റ്ബോൾ താരമായിരുന്ന പ്രാചി പിന്നീടാണ് സിനിമയിലേക്ക് വരുന്നത്. കൊവിഡ് കാലത്തായിരുന്നു പ്രാചിയുടെ വിവാഹം. ദീര്‍ഘകാല സുഹൃത്തും വ്യവസായിയുമായ രോഹിത്തിനെയാണ് താരം വിവാഹം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

വിജയ് സേതുപതി- മിഷ്കിൻ കൂട്ടുകെട്ടിന്റെ 'ട്രെയിൻ'; റിലീസ് തീയതി പുറത്ത്

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം