Unnimaya Prasad വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"അഞ്ചാം പാതിര'യ്ക്ക് ശേഷം വന്നതെല്ലാം പൊലീസ് വേഷങ്ങൾ; കുറേ സിനിമകൾ വേണ്ടെന്ന് വച്ചു, തിരിച്ചെത്തിയതിന് കാരണം'

പലരുടെയും ഉപദേശങ്ങളും ടൈപ്പ് കാസ്റ്റിങ്ങ് കഥകളുമൊക്കെ കേട്ടിട്ട് വേണ്ടെന്ന് വച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ 'അഞ്ചാം പാതിര'യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാൽ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്നോർത്ത് നിരസിച്ചുവെന്നും ഉണ്ണിമായ പറഞ്ഞു.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "അ‍ഞ്ചാം പാതിര'യ്ക്ക് ശേഷം വന്നതെല്ലാം പൊലീസ് വേഷങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു പൊലീസ് വേഷങ്ങൾ ഞാൻ ചെയ്തിട്ടില്ല. പലരുടെയും ഉപദേശങ്ങളും ടൈപ്പ് കാസ്റ്റിങ്ങ് കഥകളുമൊക്കെ കേട്ടിട്ട് വേണ്ടെന്ന് വച്ചു.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാം എന്ന് വിചാരിച്ചിട്ട് ചെയ്യാതെയിരുന്നു. ചെയ്യാതെ ഇരിക്കുമ്പോഴാണ് നമുക്ക് മനസിലാകുന്നത്, സിനിമയിൽ ഭൂരിഭാ​ഗം കഥകളിലും പൊലീസ് വരാത്ത കഥകൾ കുറവാണ്. ശരാശരി ഒരു കഥയിൽ പോലും പൊലീസിന്റെ എന്തെങ്കിലും കാര്യങ്ങൾ വരും.

പൊലീസ് ജോണറിലും ഒരുപാട് സിനിമകൾ സംഭവിക്കുന്നുണ്ട്. അപ്പോൾ നമ്മൾ പൊലീസ് വേഷം ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പൊലീസ് വേഷത്തിൽ എന്താണ് നമുക്ക് വ്യത്യസ്തമായി ചെയ്യാൻ സാധിക്കുക എന്ന ആശയത്തിലേക്ക് ഞാൻ തിരിച്ചെത്തി".- ഉണ്ണിമായ പ്രസാദ് പറഞ്ഞു.

Unnimaya Prasad talks about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

'ഏഴ് ടിക്കറ്റിന് 6000 രൂപ, ചെന്നപ്പോള്‍ 230രൂപയുടെ ടിക്കറ്റ്; 200 രൂപയുടെ പോപ്‌കോണിന് 500രൂപ; തിയറ്റര്‍ ഉടമകളുടെ യോഗം വിളിക്കും'

എത്ര നേരം ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കും, നിങ്ങളുടെ ഹൃദയാരോ​ഗ്യം 10 സെക്കൻ്റിൽ വിലയിരുത്താം

രണ്ട് ലക്ഷം രൂപ ശമ്പളം!, ഗ്രേഡ് 'എ' ഓഫീസർ തസ്തിക; കേന്ദ്ര സർക്കാർ ജോലി നേടാം

മരം പോലെ വളരും, വര്‍ഷങ്ങളോളം കായ് തരും; നാടന്‍ വെണ്ട വീട്ടില്‍ വളര്‍ത്താം