Urvashi, Kumari Muthu 
Entertainment

'ആ നടനെ കളിയാക്കി അഭിനയിച്ചതില്‍ ഇന്നും കുറ്റബോധമുണ്ട്; ജീവിതകഥ കേട്ട് പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തി ഉര്‍വശി

മാറി നിന്ന് കുറേ കരഞ്ഞു. ദൈവമേ ഇത്രയും വിഷയമുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച ചില രംഗങ്ങളും പറഞ്ഞ ഡയലോഗുകളും പിന്നീട് കുറ്റബോധമുണ്ടാക്കിയിട്ടുണ്ടെന്ന് ഉര്‍വശി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കൂടെ അഭിനയിച്ച നടനെ ബോഡി ഷെയ്മിങ് ചെയ്യുന്ന രംഗത്തെക്കുറച്ചാണ് ഉര്‍വശി പറയുന്നത്. പിന്നീട് തനിക്ക് അതില്‍ കുറ്റബോധം തോന്നിയെന്നും ഇനിയൊരിക്കലും അത്തരത്തിലുള്ള രംഗത്തില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചെന്നും താരം പറയുന്നു.

സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്. ബോഡി ഷെയ്മിങ് എന്താണെന്ന് അന്ന് അറിയില്ലായിരുന്നു. സംവിധായകന്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ പിന്നീട് നടന്റെ ജീവിതകഥ കേട്ടതോടെ കരഞ്ഞുപോയെന്നും ഉര്‍വശി പറയുന്നു.

''അതേക്കുറിച്ചൊന്നും പണ്ട് അറിവുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ആരെയെങ്കിലും കളിയാക്കുമ്പോള്‍ അറിയാതെ നമ്മളും ചിരിക്കും. ഒരിക്കല്‍ ഒരു നടനെ കളിയാക്കിയതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്, കുമരിമുത്തു അണ്ണന്‍. ഞങ്ങള്‍ ഒരുമിച്ചൊരു സീനില്‍ അഭിനയിക്കുകയായിരുന്നു. സംവിധായകന്‍ അവരുടെ കണ്ണ് പോലെ തന്നെ നിങ്ങളും കണ്ണ് ആക്കണമെന്ന് പറഞ്ഞു. ഞാന്‍ ചെയ്തു. എല്ലാവരും ചിരിച്ചു'' ഉര്‍വശി പറയുന്നു.

''കുറേ നാള്‍ കഴിഞ്ഞ് ഒരു മാധ്യമത്തിന് വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യു എടുത്തു. അപ്പോഴാണ് അദ്ദേഹം ജീവിതകഥ പറയുന്നത്. വളരെ നല്ല മനുഷ്യനാണ്. ചെറുപ്പത്തില്‍ പൊലീസുകാരന്‍ ആകാനായിരുന്നു ആഗ്രഹം. കണ്ണിന്റെ പ്രശ്‌നം കാരണം നടന്നില്ല. പിന്നീട് റെയില്‍വെ ഗാര്‍ഡ് ആകണമെന്ന് ആഗ്രഹിച്ചു. അവിടേയും കണ്ണ് കാരണം കിട്ടിയില്ല. ഡ്രൈവിങ് പഠിക്കാന്‍ പോയപ്പോഴും നല്ല കണ്ണുള്ളവര്‍ക്കേ പറ്റുന്നില്ല, അതിന്റെ ഇടയിലാണോ ഒരു ഒന്നരക്കണ്ണന്‍ എന്ന് പറഞ്ഞത് മനസിനെ വല്ലാതെ ബാധിച്ചു എന്നും പറഞ്ഞു''.

''അത് കേട്ടതും ഞാന്‍ കരഞ്ഞു. അദ്ദേഹം സര്‍വ്വസാധാരണമായാണ് സംസാരിച്ചത്. നീയുമൊരു സിനിമയില്‍ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചില്ലേ എന്നും സാധാരണയായി തമാശ പറഞ്ഞു. ഞാന്‍ പത്ത് മിനുറ്റ് ബ്രേക്ക് എന്ന് പറഞ്ഞ് പോയി മാറി നിന്ന് കുറേ കരഞ്ഞു. ദൈവമേ ഇത്രയും വിഷയമുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ചു. അന്ന് തീരുമാനിച്ചു, ഇനി ആരേയും കളിയാക്കുന്നതായി അഭിനയിക്കില്ലെന്ന്.'' എന്നും ഉര്‍വശി പറയുന്നു.

Urvashi opens up about bodyshaming co star Kumari Muthu. She still regrets that scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാ പ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

'രോഹിതിന് വേണ്ടിയാണോ ജയ്‌സ്വാളിനെ ഒഴിവാക്കിയത് ?'; സെലക്ടർമാർ മാപ്പ് പറയണം, വിമർശനവുമായി മഞ്ജരേക്കർ

'സനാതന ധർമം ഇല്ലെന്ന് പറയണമെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ പുറന്തള്ളണം; അത് സാധ്യമാണോ ?', ഉദയനിധി സ്റ്റാലിനെതിരെ അർജുൻ സർജ

അഞ്ചുവര്‍ഷത്തിനിടെ 5,55,000 രൂപ വരെ പലിശവരുമാനം, മാസംതോറും പെന്‍ഷന്‍; അറിയാം ഈ സ്‌കീം

SCROLL FOR NEXT