Sukhamano Sukhamann, V Sivankutty ഫെയ്സ്ബുക്ക്
Entertainment

'മനം തുറന്നൊരു വാക്കിലൂടെയും നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് പല ഏകാന്തതകളും'; 'സുഖമാണോ സുഖമാണ്' സിനിമയെ അഭിനന്ദിച്ച് മന്ത്രി

അരുൺലാൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും.

Author : സമകാലിക മലയാളം ഡെസ്ക്

മാത്യു തോമസ് നായകനായെത്തിയ 'സുഖമാണോ സുഖമാണ്' എന്ന സിനിമയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴാണ് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനം തുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

തന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ രാമചന്ദ്രൻ നായരുടെ മകനാണ് ചിത്രത്തിന്റെ സംവിധായകൻ അരുൺലാൽ എന്നും മന്ത്രി കുറിച്ചിട്ടുണ്ട്. അരുൺലാൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. മാത്യു തോമസിനൊപ്പം ദേവിക സഞ്ജയ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

ഫാമിലി എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന ഏകാന്തതയെ അടിസ്ഥാനമാക്കിയാണ് സുഖമാണോ സുഖമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നേടുന്നുണ്ട്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് 'സുഖമാണോ സുഖമാണ്'. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മനം തുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ.

Cinema News: Minister V Sivankutty talks about Sukhamano Sukhamann movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന