Savin SA 
Entertainment

വാഴ 2വിന് ശേഷം സവിന്‍ സാ; നിര്‍മാണം ഗോകുലം ഗോപാലന്‍; അണിയറയിലൊരുങ്ങുന്നത് വമ്പന്‍ സിനിമ?

വാഴ 2വിന്റെ വിജയത്തിനിടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിന്‍ സാ. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിന്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാര്‍, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലര്‍, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്‍, മോഹന്‍ലാല്‍ - വിഷ്ണു മോഹന്‍ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

അതേസമയം വാഴ 2 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ കളക്ഷന്‍ 150 കോടി പിന്നിട്ടിരിക്കുകയാണ്. വാഴ 2വിന്റെ വിജയത്തിനിടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ്.

വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യ ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാക്കി മാറ്റിയ സംഘത്തില്‍ നിന്നും മൂന്നാം ഭാഗവുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

Vaazha 2 director Savin Sa to director Gokulam Movies' next.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തി; ഭാര്യയ്ക്ക് 102 കോടി

പൾസർ സുനി ജയിലിൽ തന്നെ; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

20 മണിക്കൂർ ഉപവാസം, ഒന്നര നേരം ഭക്ഷണം; സൊണാലിയുടെ ഫിറ്റ്നസ് ഡയറ്റ് ആരെയും അമ്പരപ്പിക്കും