സുവർണ ക്ഷേത്രത്തിലെത്തി വിക്കി കൗശലും രശ്മിക മന്ദാനയും ഇൻസ്റ്റ​ഗ്രാം
Entertainment

'ഇവിടെ എന്തോ ഒന്നുണ്ട്'! സുവർണ ക്ഷേത്രത്തിലെത്തി വിക്കി കൗശലും രശ്മിക മന്ദാനയും

വിക്കി തന്നെയാണ് ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഛാവ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങളും അണിയറപ്രവർത്തകരും. ഇപ്പോഴിതാ സുവർണ ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് ഛാവ ടീം. വിക്കി തന്നെയാണ് ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

'ശ്രീ ഹർമന്ദിർ സാഹിബിൽ എന്തോ ഒന്നുണ്ട്! സമാധാനം, ദൈവികത, പ്രാർഥനയുടെ ശക്തി. ഞങ്ങൾ ഛാവയെ ഈ ലോകത്തേക്ക് കൊണ്ടുവരുമ്പോൾ, ഈ പുണ്യസ്ഥലം പ്രചോദിപ്പിക്കുന്ന ശക്തിയുടെയും ഭക്തിയുടെയും ഒരു അംശമെങ്കിലും അതിൽ പ്രതിഫലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'. - ചിത്രങ്ങൾ പങ്കുവച്ച് വിക്കി കൗശൽ കുറിച്ചു.

വിക്കിക്കൊപ്പം ചിത്രങ്ങളിൽ നടി രശ്മിക മന്ദാനയെയും കാണാം. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധേയമായിരുന്നു. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലയെയാണ് രശ്മിക അവതരിപ്പിക്കുന്നത്.

ഔറംഗസേബ് ആയി അക്ഷയ് ഖന്നയും ചിത്രത്തിലെത്തുന്നുണ്ട്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. 1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. ഫെബ്രുവരി 14-നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT