ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'പിഷു അല്ല, അച്ഛാന്നു വിളിക്കെടാ'; മകനോട് പിഷാരടി; വിഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് മഞ്ജു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മേഷ് പിഷാരടി സ്റ്റേജിൽ എത്തിയാൽ മതി ചിരി നിറയാൻ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യതാരമാണ് അദ്ദേഹം. ഇപ്പോൾ സോഷ്യൽ മീഡിയയി‌ലും പിഷാരടി മിന്നും താരമാണ്. രസികൻ കാപ്ഷനുകളിലൂടെയാണ് അദ്ദേഹം ആരാധകരെ കയ്യിലെടുക്കുന്നത്. കൗണ്ടറുകളുടെ രാജാവായ അദ്ദേഹത്തെ മലയാളികൾ പിഷു എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നടി മഞ്ജു വാര്യർ പങ്കുവെച്ച പിഷുവിന്റേയും മകന്റേയും രസികൻ വിഡിയോ ആണ്. 

ഇളയ മകനെയും എടുത്തുകൊണ്ടു നിൽക്കുകയാണ് താരം. അച്ഛന്റെ പേരു പറയാൻ മകനോട് പറയുമ്പോൾ കുഞ്ഞ് പിഷു എന്നാണ് വിളിക്കുന്നത്. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ എന്നു പറഞ്ഞിട്ടും മകന്റെ പിഷു വിളി തുടർന്നുകൊണ്ടിരിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് മഞ്ജു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നല്ല ജന്മദിനം ആശംസിക്കുന്നു പിഷൂ, ഐ ലവ് യൂ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. മിമിക്രി താരമായിട്ട് കലാരം​ഗത്തേക്ക് എത്തിയതാരം പിന്നീട് നടനായി മാറി. സംവിധാനത്തിലേക്ക് കൈവച്ചിരിക്കുകയാണ് പിഷാരടി ഇപ്പോൾ. പഞ്ചവർണതത്തയ്ക്ക് ശേഷം മമ്മൂട്ടി നായകനാക്കി ​ഗാന​ഗന്ധർവൻ എന്ന സിനിമയും സംവിധാനം ചെയ്തു. നോ വേ ഔട്ടെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ്  അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT