Vidya Balan ഇന്‍സ്റ്റഗ്രാം
Entertainment

'പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍, വെളുത്തുള്ളിയുടെ മണം വരെ കിട്ടി'; അനുഭവം പങ്കിട്ട് വിദ്യ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ് വിദ്യ ബാലന്റെ അഭിനയ ജീവിതം. പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ കരിയര്‍ ആരംഭിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ വിദ്യ ബാലന്റെ സിനിമാ ജീവിതം പലര്‍ക്കും പ്രചോദനമാണ്. ഈ രണ്ട് പതിറ്റാണ്ടിനിടെ കരിയറിലും ജീവിതത്തിലും പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട് വിദ്യ ബാലന്. നല്ല അനുഭവങ്ങള്‍ക്കൊപ്പം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നു.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ചൊരു പ്രണയ രംഗത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിദ്യ ബാലന്‍. തനിക്കൊപ്പം അഭിനയിച്ച നടന്‍ പല്ല് തേക്കാതെ വന്ന ഓര്‍മയാണ് വിദ്യ ബാലന്‍ പങ്കുവെക്കുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ മനസ് തുറന്നത്.

''ഒരു നടന്‍ ഒരിക്കല്‍ ചൈനീസ് ഭക്ഷണം കഴിച്ചിട്ടാണ് ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ വന്നത്. വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചിട്ടില്ല് പല്ല തേച്ചിട്ടില്ലെന്ന് എനിക്ക് മനസിലായി. നിനക്കൊരു പങ്കാളിയില്ലേ? എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പല്ലു തേക്കാന്‍ തോന്നിയില്ലേ എന്ന് ആലോചിച്ചു. പക്ഷെ ഞാന്‍ മിന്റ് ഓഫര്‍ ചെയ്തില്ല. അന്ന് ഞാന്‍ വളരെ പുതിയ ആളായിരുന്നു, വല്ലാത്ത പേടിയുമുണ്ടായിരുന്നു'' വിദ്യ ബാലന്‍ പറയുന്നു.

അതേസമയം തന്റെ ആദ്യ സിനിമയായ പരിനീതയില്‍ അഭിനയിക്കുമ്പോള്‍ എങ്ങനെയാണ് സഞ്ജയ് ദത്ത് തന്നെ കംഫര്‍ട്ടബിള്‍ ആക്കിയതെന്നും വിദ്യ പറയുന്നുണ്ട്. ''സഞ്ജയ് ദത്തിനൊപ്പം ഇന്റിമേറ്റ് രംഗം ചെയ്യുകയായിരുന്നു. രാവിലെ അദ്ദേഹം എന്നെ കാണാന്‍ വന്നു. വിദ്യ, ഞാന്‍ ആകെ ആശങ്കയിലാണ്. നമ്മള്‍ എങ്ങനെ ഈ രംഗം ചെയ്യുമെന്ന് ചോദിച്ചു. ഇതാണ് സഞ്ജയ് ദത്ത്, ഞാന്‍ മനസില്‍ പറഞ്ഞു'' വിദ്യ പറയുന്നു. അദ്ദേഹത്തെപ്പോലെ അനുഭവ സമ്പത്തുള്ളൊരാള്‍ വന്ന് തന്നോട് ചോദിച്ചത് അത്ഭുതപ്പെടുത്തിയെന്നാണ് വിദ്യ പറയുന്നത്.

''അദ്ദേഹം താന്‍ നെര്‍വസ് ആണെന്ന തോന്നല്‍ എനിക്കുണ്ടാക്കി. അതോടെ എന്റെ ഭാരം കുറഞ്ഞു. എന്റെ ആദ്യത്തെ ഇന്റിമേറ്റ് രംഗമാണ്. എനിക്കത് എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു. എപ്പോഴും നമ്മള്‍ എക്‌സ്‌പോസ് ചെയ്യപ്പെടുകയാണോ എന്ന ആശങ്കയുണ്ടാകും. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ ശാന്തയാക്കി. ഷൂട്ട് കഴിഞ്ഞ് അദ്ദേഹം എന്റെ അരികില്‍ വന്നു. നീ ഓക്കെയാണോ എന്ന് ചോദിച്ചു. എന്റെ നെറുകയില്‍ ചുംബിച്ച ശേഷം പോയി. അതുകൊണ്ടാണ് സഞ്ജയ് ദത്ത് സഞ്ജയ് ദത്ത് ആകുന്നത്'' എന്നാണ് വിദ്യ പറയുന്നത്.

Vidya Balan shares how an actor came to do an intimate scene without brushing after eating chinese.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

SCROLL FOR NEXT