Vignesh Shivan, Nayanthara ഇൻസ്റ്റ​ഗ്രാം
Entertainment

'നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു എൻ്റെ അഴകീ'; നയൻതാരക്ക് പിറന്നാൾ സമ്മാനമായി വിഘ്നേഷ് നൽകിയത് 10 കോടിയുടെ റോൾസ് റോയ്സ്

10 കോടി രൂപയാണ് കാറിന്റെ വില.

സമകാലിക മലയാളം ഡെസ്ക്

നവംബർ 18 നായിരുന്നു നടി നയൻതാരയുടെ 41-ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇപ്പോഴിതാ നയൻതാരയ്ക്ക് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ പിറന്നാൾ സമ്മാനമായി നൽകിയ കാർ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. രണ്ടു വർഷം മുൻപാണ് നയൻ‌താരയ്ക്ക് പിറന്നാൾ സമ്മാനമായി ആഢംബര കാറുകൾ നൽകാൻ വിഘ്നേഷ് ശിവൻ ആരംഭിച്ചത്.

അതിനു മുൻപത്തെ വർഷമായിരുന്നു അവരുടെ വിവാഹം. തുടക്കം മൂന്നു കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മെയ്ബാക്ക് ആയിരുന്നു. 2024ൽ മെഴ്‌സിഡസ്- ബെൻസ് മെയ്ബാക്ക് GLS 600, വിക്കി നയൻസിന് സമ്മാനിച്ചു. അഞ്ചു കോടിയായിരുന്നു ഇതിന്റെ വില. നയൻ‌താരയ്ക്ക് പിറന്നാൾ സമ്മാനമായി ഇക്കുറി വിഘ്നേഷ് നൽകിയത് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ ആണ്.

10 കോടി രൂപയാണ് കാറിന്റെ വില. കാറിന്റെ അടുത്ത് നിൽക്കുന്ന നയൻതാരയുടെയും മക്കളായ ഉയിരിന്റെയും ഉലകിന്റെയും ചിത്രങ്ങളും വിഘ്നേഷ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "വിചാരിച്ച പോലെയുള്ള ജീവിതം. എൻ്റെ ഉയിരിന് ജന്മദിനാശംസകൾ.

നീ പിറന്ന ദിനം... ഒരു വരം. നിന്നെ ഭ്രാന്തമായും, അഗാധമായും സ്നേഹിക്കുന്നു എൻ്റെ അഴകീ. ലവ് യൂ. ഞങ്ങളെ എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ കൊണ്ട് അനുഗ്രഹിച്ച പ്രപഞ്ചത്തോടും സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു," എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 2022 ഒക്‌ടോബർ 9ന് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകിനെയും സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തി. വാടക ഗർഭധാരണത്തിലൂടെയായിരുന്നു ഉയിരിന്റെയും ഉലകിന്റെയും ജനനം.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നയൻതാര. നിവിൻ പോളിയ്ക്ക് ഒപ്പം നയൻതാര അഭിനയിക്കുന്ന 'ഡിയർ സ്റ്റുഡന്റ്' എന്ന ചിത്രം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നയൻതാരയുടെ ജന്മദിനം പ്രമാണിച്ച് താരത്തിന് ആശംസകളേകി കൊണ്ടാണ് ഡിയർ സ്റ്റുഡൻ്റിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്.

വിദ്യ രുദ്രൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Cinema News: Vignesh Shivan surprises Nayanthara on her 41st birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു; 'ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായി'

കരുത്തുറ്റ 7,800mAh ബാറ്ററി, ഏകദേശം 32,000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

'പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും'; കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി

SCROLL FOR NEXT