വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ന്നാ റെഡി താ വരവാ'; പാട്ടുപാടി വിജയ്, തീയായി ലിയോ ​ഗാനം; ഒരു മണിക്കൂറിൽ കണ്ടത് 20 ലക്ഷം പേർ

ന്നാ റെഡി താ വരവാ എന്ന ​ഗാനം വിജയ് തന്നെയാണ് ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ് നായകനായി എത്തുന്ന ലിയോയിലെ ​ഗാനം പുറത്ത്. സൂപ്പർതാരത്തിന്റെ 49ാം പിറന്നാൾ ദിനം ആഘോഷമാക്കിക്കൊണ്ടാണ് ലിയോ ​ഗാനം പുറത്തുവിട്ടിരിക്കുന്നത്. ന്നാ റെഡി താ വരവാ എന്ന ​ഗാനം വിജയ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. അനിരുന്ദ് രവിചന്ദ്രനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ​ഗാനം. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. 

വിജയ്‌യുടെ ​ഗംഭീര ഡാൻസിനൊപ്പമാണ് ​ഗാനം എത്തുന്നത്. വിഷ്ണു എടവനാണ് ​ഗാനം രചിച്ചിരിക്കുന്നത്. അസൽ കൊലാർ ആണ് റാപ് ഒരുക്കിയത്. ​ഗാനത്തിന്റെ അണിയറ രം​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഒക്ടോബർ 19നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്