ഫോട്ടോ: ട്വിറ്റർ 
Entertainment

ദളപതിക്ക് 48ാം പിറന്നാൾ, ബോസ് ലുക്കിൽ വാരിസ് ഫസ്റ്റ് ലുക്ക് പുറത്ത്; വൈറൽ

വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന് വാരിസിന്റെ പോസ്റ്ററാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് യുടെ 48ാം പിറന്നാളാണ് ഇന്ന്. താരത്തിനുള്ള പിറന്നാൾ സമ്മാനമായി 66ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന് വാരിസിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. സ്യൂട്ടും കോട്ടും ധരിച്ച് വൻ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ്​ലൈനൊപ്പമാണ് പോസ്റ്റർ. താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ്. 

അതിനു പിന്നാലെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടു. വണ്ടിക്കു മുകളിൽ കിടക്കുന്ന വിജയ്യുടെ കളർഫുൾ പോസ്റ്ററാണ് പുറത്തുവന്നത്. കുട്ടികളേയും കൂടെ കാണാം. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. 

വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും 'വാരിസ്'. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമനാണ്  സംഗീതം.

തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി