മീര, വിജയ് ആന്റണിയും ഫാത്തിമയും/ ട്വിറ്റർ 
Entertainment

'നിന്നേക്കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ മരിക്കുകയാണ്, അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് തിരിച്ചുവാ'

16കാരിയായ മീരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടന്‍ വിജയ് ആന്റണിയുടെ മകളുടെ മരണ വാര്‍ത്ത എത്തിയത്. 16കാരിയായ മീരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ വേര്‍പാട് ഏല്‍പ്പിച്ച വേദന പങ്കുവച്ചുകൊണ്ട് വിജയ് ആന്റണി രംഗത്തെത്തിയിരുന്നു. മകള്‍ മരിച്ച് ഒരു മാസം തികയാനിരിക്കെ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ പങ്കുവച്ച കുറിപ്പാണ് വേദനയാവുന്നത്. 

നീ 16 വയസുവരെ ജീവിക്കുകയുള്ളൂ എന്ന് അറിഞ്ഞിരുന്നെങ്കില്‍ നിന്നെ ഞാന്‍ കാത്തുവെക്കുമായിരുന്നു. സൂര്യനേയും ചന്ദ്രനേയും പോലും കാണിക്കില്ല. നിന്നെക്കുറിച്ചുള്ള ഓര്‍മകളില്‍ മുങ്ങി ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. നീ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് തിരിച്ചുവാ, ലാറ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്. ലവ് യു തങ്കം. - ഫാത്തിമ കുറിച്ചു. 

മകളുടെ ചിത്രത്തിനൊപ്പമായിരുന്നു മീരയുടെ പോസ്റ്റ്. വിജയയുടേയും ഫാത്തിമയുടെ രണ്ട് മക്കളില്‍ മൂത്ത ആളാണ് മീര. സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തൂങ്ങി മരിച്ച വിലയില്‍ മീരയെ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മീര ചികിത്സ തേടുന്നുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT