Vijay Devarakonda. Rashmika Mandanna ഇന്‍സ്റ്റഗ്രാം
Entertainment

'പോക്കറ്റില്‍ കാശുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപിക്കുമായിരുന്നു, പ്രണയം തകര്‍ന്നു, പിന്നെ കല്യാണം കഴിച്ചു'; വിജയ് ദേവരക്കൊണ്ട പറയുന്നു

ഫെബ്രുവരിയിലായിരുന്നു രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ജീവിതത്തെക്കുറിച്ച് സംസാരിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഇതിനിടെ താരത്തോട് 2026 ലെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എട്ട് മാസത്തെ ജീവിതത്തെക്കുറിച്ച് പറയുന്നതിന് പകരം തന്റെ ജീവിതത്തെക്കുറിച്ച് മൊത്തത്തില്‍ ചുരുക്കി സംസാരിക്കുകയായിരുന്നു വിജയ് ദേവരക്കൊണ്ട.

''ഞാന്‍ ജനിക്കുന്നത് 1989 ലാണ്. ഓരോ വര്‍ഷവും ത്രില്ലിങ് ആയിരുന്നു. എന്റെ പോക്കറ്റില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ബ്ലെന്റേഴ്‌സ് പ്രൈഡും ഗ്ലെന്‍ഫിഡ്ച്ചും (രണ്ടും സ്‌കോച്ച് വിസ്‌കികളാണ്) കുടിക്കുമായിരുന്നു. പിന്നീട് ഞാന്‍ മദ്യപാനം നിര്‍ത്തി'' താരം പറയുന്നു. 2026 ലെ എറ്റവും ത്രില്ലിങ് നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

''പിന്നീട് ഞാന്‍ പ്രണയത്തിലായി. ഹൃദയം തകർന്നു. പിന്നീട് ഞാന്‍ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും ജീവിതം ത്രില്ലിങ് ആയിരുന്നു'' എന്നും വിജയ് ദേവരക്കൊണ്ട കൂട്ടിച്ചേര്‍ത്തു. പിന്നാലെ താരത്തോട് ചേട്ടത്തി എങ്ങനെയിരിക്കുന്നുവെന്നായി ആരാധകര്‍. ഈയ്യടുത്താണ് രശ്മിക മന്ദാനയ്ക്ക് പരുക്കേല്‍ക്കുന്നത്. സര്‍ജറിയ്ക്ക് ശേഷം വിശ്രമിക്കുകയാണ് രശ്മിക.

''നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. അവള്‍ക്കൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ സുഖപ്പെട്ടു വരുന്നു. വീട്ടിലിരുന്ന് ആ കാലം ആസ്വദിക്കുകയാണ്'' എന്നാണ് വിജയ് ദേവരക്കൊണ്ട രശ്മികയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

Vijay Devarakonda talks about thrilling moments in life. recalls quitting drinking, falling in love and getting married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

'ഒറ്റ കൈയിൽ ഒട്ടി നിന്നു' സിക്സിലേക്ക് പോയ ആ ബോൾ! അമ്പരപ്പിക്കും ​ഗ്ലെൻ ഫിലിപ്സ് ക്യാച്ച് (വിഡിയോ)

'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ

ഓട്ടു മണി ഒരു ലോഹവസ്തു മാത്രമാണോ?, നെഗറ്റീവ് ഊർജ്ജം അകറ്റും; അറിയാം ആത്മീയവും വിശ്വാസപരവുമായ ഫലങ്ങൾ

എയര്‍ക്രോസിന്റെയും ബസാള്‍ട്ടിന്റെയും പുതിയ ബജറ്റ് വേരിയന്റുകള്‍ വരുന്നു; ടീസര്‍ പുറത്ത്