Vijay X
Entertainment

പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ദിവസേന 5 ഷോകള്‍ക്ക് അനുമതി; നിയമത്തില്‍ ഭേദഗതി വരുത്തി വിജയ് സര്‍ക്കാര്‍

ആദ്യത്തെ ഏഴ് ദിവസം ദിവസവും അഞ്ച് ഷോകള്‍ വീതം നടത്താം

Author : അബിന്‍ പൊന്നപ്പന്‍

തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍. റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകള്‍ക്ക് ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ ദിവസേന അഞ്ച് ഷോ വീതം നടത്താന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രാദേശിക ഉത്സവങ്ങള്‍, ശനിയാഴ്ചകള്‍, ഞായറാഴ്ചകള്‍, പൊതു അവധി ദിവസങ്ങള്‍ എന്നീ ദിവസങ്ങളിലും ഈ അധിക പ്രദര്‍ശന സൗകര്യം ലഭ്യമായിരിക്കും.

മെയ് 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ഭേദഗതി നിലവില്‍ വന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ മണവാസനാണ് ഗസറ്റ് വിജ്ഞാപനത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. ഈ പുതിയ ഭേദഗതിയോടെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം ദിവസവും അഞ്ച് ഷോകള്‍ വീതം നടത്താം.

മെയ് മാസത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകള്‍ക്കും റിലീസ് ദിവസം മുതല്‍ ഏഴ് ദിവസത്തേക്ക് അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കുന്നതായി ഓര്‍ഡറിട്ടിരുന്നു. സിനിമാമേഖലയിലെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഉത്തരവിട്ടത്.

Vijay Government allows five shows per day for new tamil films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍

'365 ഡെയ്‌സ് ഓഫ് ലൈഫ്'; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

'അതു പകര്‍പ്പവകാശ ലംഘനമല്ല', ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്‍ഐയുടെ വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍