Vijay എക്സ്
Entertainment

'കെമിസ്ട്രി എപ്പോഴും നായകനും നായികയും തമ്മിലാണ്, പക്ഷേ എനിക്ക്...'; ആ നടന് നന്ദി പറഞ്ഞ് വിജയ്

സാധാരണ ഏറ്റവും മികച്ച കെമിസ്ട്രി ഉണ്ടാവുക എപ്പോഴും നായകനും നായികയും തമ്മിലാണ്.

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. ഡിസംബർ 27 ന് മലേഷ്യയിലെ ക്വലാലംപുർ ബുകിറ്റ് ജലിൽ സ്റ്റേഡിയത്തിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടെ തനിക്ക് സ്ക്രീനിൽ‌ ഏറ്റവും കൂടുതൽ കെമിസ്ട്രി ഫീൽ ചെയ്ത താരത്തെക്കുറിച്ച് വിജയ് പറഞ്ഞിരുന്നു.

തനിക്ക് എപ്പോഴും ഏറ്റവും നന്നായി കെമിസ്ട്രി ഫീൽ ചെയ്തത് പ്രകാശ് രാജിനൊപ്പം അഭിനയിച്ചപ്പോഴാണെന്ന് വിജയ് പറഞ്ഞു. പ്രകാശ് രാജിനെ പ്രശംസിച്ചു കൊണ്ടായിരുന്നു വിജയ്‍‌യുടെ തുറന്നുപറച്ചിൽ. "സാധാരണ ഏറ്റവും മികച്ച കെമിസ്ട്രി ഉണ്ടാവുക എപ്പോഴും നായകനും നായികയും തമ്മിലാണ്. പക്ഷേ എനിക്ക്, അതെപ്പോഴും പ്രകാശ് രാജ് സാറിനൊപ്പമാണ്. ​

ഗില്ലി മുതൽ അത് അങ്ങനെയാണ്. നന്ദി പ്രകാശ് രാജ് സർ".- വിജയ് പറഞ്ഞു. പ്രകാശ് രാജും വിജയ്‌യും ഒന്നിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകർക്കും മികച്ച സിനിമാ മുഹൂർത്തങ്ങളാണ് ലഭിച്ചിട്ടുള്ളത്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, ആ സിനിമകളൊക്കെയും ബ്ലോക്ക്ബസ്റ്ററുകളായി മാറുകയും ചെയ്തു.

2004 ൽ പുറത്തിറങ്ങിയ ​ഗില്ലിയിൽ ആണ് ഇരുവരും ആദ്യം ഒന്നിച്ചെത്തുന്നത്. മുത്തുപാണ്ഡി എന്ന വില്ലൻ കഥാപാത്രമായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും പ്രകാശ് രാജിന്റെ കഥാപാത്രമായിരുന്നു.

പിന്നീട് പോക്കിരി, ശിവകാശി, വില്ല്, വാരിസ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തി. അതേസമയം ജനുവരി 9 നാണ് ജന നായകൻ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും.

Cinema News: Actor Vijay says his best chemistry has always been with Prakash Raj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അനിയൻ തന്നെ'യെന്ന് ശ്രീലേഖ; യാചന ആയാലും ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി കെ പ്രശാന്ത്

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, പ്രീമിയം സൗകര്യങ്ങള്‍; വരുന്നു പഞ്ച് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ്, അറിയാം ഫീച്ചറുകള്‍

ഒലിച്ചുപോയത് 35,439 കോടി; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ നഷ്ടം, പൊള്ളി എസ്ബിഐ ഓഹരി

'ആരും ബിജെപിയിലേക്ക് പോയിട്ടില്ല, അങ്ങനെ പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം'; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ വി ഡി സതീശന്‍

സംഘടന ശക്തിപ്പെടുത്തണം, അച്ചടക്കം പരമപ്രധാനം; ദിഗ് വിജയ് സിങിനെ പിന്തുണച്ച് ശശി തരൂര്‍

SCROLL FOR NEXT