Vijay's Jana Nayagan release postponed, Europe distributor announces FILE
Entertainment

വിജയ് ചിത്രം 'ജനനായകന്‍' റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്

പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയ്ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Vijay's Jana Nayagan release postponed, Europe distributor announces

പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും അഭ്യര്‍ഥിക്കുന്നു. പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യൂറോപ്പിലേയും മലേഷ്യയിലേയും വിതരണക്കാരുടെ സോഷ്യല്‍ മീഡിയ ഔദ്യോഗിക പേജിലെ കുറിപ്പ് അവസാനിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി വെച്ചു. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.

Vijay's Jana Nayagan release postponed, Europe distributor announces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT