Vikram Prabhu 
Entertainment

അച്ഛന്റേയും മുത്തച്ഛന്റേയും സ്റ്റാര്‍ഡം കാരണം ഒറ്റപ്പെട്ടു, അമേരിക്കയിലേക്ക് ഒളിച്ചോടി: വിക്രം പ്രഭു

അച്ഛന്‍ അറിയാതെയാണ് കുംകി എന്ന സിനിമ സൈന്‍ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

താരപുത്രന്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നടന്‍ വിക്രം പ്രഭു. ശിവാജി ഗണേശന്റെ കൊച്ചുമകന്‍, പ്രഭുവിന്റെ മകന്‍ എന്ന ലേബല്‍ മൂലം സ്വന്തമായൊരു വ്യക്തിത്വം തനിക്കുണ്ടായിരുന്നില്ല. പഠിക്കാനായി യുഎസ്എയിലേക്ക് പോയപ്പോഴാണ് സ്വയം മനസിലാക്കിയതെന്നും വിക്രം പ്രഭു പറയുന്നു. സിറൈ എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിക്രം പ്രഭു. ആ വാക്കുകളിലേക്ക്:

സ്‌കൂളില്‍ ഇന്നയാളുടെ മകനാണ്, ഇയാളുടെ കൊച്ചുമകനാണ് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുമായിരുന്നു. സ്വന്തമായൊരു അടയാളമുണ്ടായിരുന്നില്ല. എല്ലാത്തില്‍ നിന്നും ഓടിയൊളക്കും. ഏതെങ്കിലും നാടകത്തിന് വിളിച്ചാല്‍ പോലും ഓടും. അങ്ങനെ ഒരുപാട് ഓടിയിട്ടുണ്ട്. അങ്ങനെയാണ് പഠിക്കാനായി യുഎസിലേക്ക് ഓടിയത്. അവിടെ വച്ചാണ് എന്നെ കണ്ടെത്തുന്നത്. അവിടെ ആരുടെ മകന്‍ എന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. സിനിമയാണ് വഴിയെന്ന് തിരിച്ചറിഞ്ഞ് തിരിച്ചുവന്നു. പക്ഷെ സംവിധാനത്തിലേക്ക് കടക്കാനായിരുന്നു ആലോചന.

പക്ഷെ അഭിനയിക്കണം എന്ന് തീരുമാനിച്ചപ്പോള്‍ ഇതിലേക്ക് വരുന്നത് കൊള്ളാം, പക്ഷെ ഇതെന്താണെന്ന് മനസിലായിട്ടാണോ എന്ന് അച്ഛന്‍ ചോദിച്ചു. അച്ഛനോട് പറയാത്ത വിഷയമാണ് ഇതൊക്കെ. അറിയാമെന്നും എന്തായിരിക്കും പ്രതീക്ഷയെന്നും അറിയാമെന്നും പറഞ്ഞ് ഇറങ്ങി. അദ്ദേഹം അറിയാതെയാണ് കുംകി എന്ന സിനിമ സൈന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് അദ്ദേഹത്തോട് പറയുന്നത്. റെഡിയാണോടാ എന്ന് ചോദിച്ചു, നോക്കാം എന്ന് ഞാനും പറഞ്ഞു. കുംകിയില്‍ ആരംഭിച്ച് ഇന്ന് സിറൈ വരെ എത്തി നില്‍ക്കുന്നു.

തുടക്കം വലിയ വിജയമായിരുന്നു. അതിന് ശേഷമായിരുന്നു സമ്മര്‍ദ്ധം. പക്ഷെ ആ സമ്മര്‍ദ്ധത്തെ മാറ്റി വച്ച് നല്ല സിനിമകള്‍ ചെയ്തു. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു. ഇടയ്ക്ക് ചിലതൊക്കെ മിസ് ആവുകയും അറിയാത്തവര്‍ വരെ വന്ന് ചീത്ത പറഞ്ഞുവെങ്കിലും എന്റെ യാത്ര എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. പേഴ്‌സണലായി പല കാര്യങ്ങളും നടക്കുന്നുണ്ടായിരുന്നു. പക്ഷെ തിരിച്ചുപിടിച്ചു. തിരിച്ചുവരാന്‍ കുറച്ച് സമയമെടുത്തു. എല്ലാം പഠിച്ചെടുത്ത് വരുമ്പോഴേക്കും 25 സിനിമയായി. പക്ഷെ ഇപ്പോഴും ആദ്യം തൊട്ട് തുടങ്ങുന്നത് പോലെയാണ്.

ഞാന്‍ ഒന്നും പഠിപ്പിച്ചു തരില്ല, നീ തന്നെ എല്ലാം പഠിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെ പഠിച്ചാണ് വന്നത്. ഇനി എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം. പക്ഷെ കുംകി ആനയെ പിടിച്ച് വാ എന്ന് പറഞ്ഞ് തുടങ്ങിയ ധൈര്യം ഇപ്പോഴുമുണ്ട്. അങ്ങനെ എന്താണ് എങ്ങനെയാണ് എന്നൊന്നും അറിയാതെയാണ് കുംകിയിലേക്ക് എത്തിയത്. അവിടെ നിന്ന് താണക്കാരന് സ്റ്റേറ്റ് അവാര്‍ഡ് വരെ. എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ കഴിയില്ലേ എന്ന് ഭയന്ന് ഓടിയ എനിക്ക് ഇപ്പോള്‍ ഇവിടെ വരെ എത്താന്‍ സാധിച്ചു. അത് ആലോച്ചിക്കുമ്പോള്‍ അഭിമാനം ഉണ്ട്.

Vikram Prabhu about being the son of Prabhu and Grandson of Sivaji Ganeshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും