Vinayakan  ഫെയ്സ്ബുക്ക്
Entertainment

എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു: വിനായകന്‍

വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിനായകന്‍. വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്.

എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തുവെന്നാണ് വിനായകന്റെ മറുപടി.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രവാക്യം വിളിച്ചതിന്റെ പേരിലാണ് വിനായകന് അധിക്ഷേപം നേരിടേണ്ടി വന്നത്. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്. തനിക്കെതിരെയുള്ള അധിക്ഷേപ കമന്റുകളുടേയും പോസ്റ്റുകളുടേയും മറ്റും സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

വിഎസിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വിനായകന്‍ പങ്കെടുത്തത്. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാദ്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുയരുന്നത്.

വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ തന്തയും

ചത്തു.

സഖാവ് വിഎസും

ചത്തു.

ഗാന്ധിയും

ചത്തു.

നെഹ്‌റുവും

ചത്തു.

ഇന്ദിരയും

ചത്തു.

രാജീവും

ചത്തു.

കരുണാകരനും

ചത്തു.

ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു.

നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും

ചത്തു.

ചത്തു

ചത്തു

ചത്തു

ചത്തു.

Actor Vinayakan gives reply to social media attack aganist him. the actor was severly criticised for his tribute to late VS Achuthanandan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT