Mohanlal, Kalabhavan Mani 
Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ മണിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയേനെ: വിനയന്‍

കലാഭവന്‍ മണിയുടെ പത്താം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ സാധാരണക്കാരുടെ പ്രതിനിധിയായിരുന്നു കാലഭവന്‍ മണി. അടിമുടി തനി മലയാളി. ജീവിതത്തിലെ വിജയങ്ങളും പരാജയങ്ങളും ആഘോഷിച്ചിരുന്ന, തനിക്കൊപ്പം തന്റെ നാടിനേയും ചേര്‍ത്തുപിടിച്ച് വളര്‍ന്ന താരം. അതുകൊണ്ടൊക്കെ തന്നെയാണ് മരണത്തിന് പത്ത് വര്‍ഷമിപ്പോഴും മണി നമ്മുടെ ഇടയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി തോന്നുന്നത്.

കോമഡിയും ഹീറോയിസവും വില്ലത്തരവുമൊക്കെയായി സിനിമയില്‍ കലാഭവന്‍ മണി ചെയ്യാത്തതായി ഒന്നുമില്ല. തന്റെ അഭിനയം മികവു കൊണ്ട് മണി ഞെട്ടിച്ച സിനിമകള്‍ നിരവധിയാണ്. അതിലൊന്നായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. അന്ധനായ രാമു എന്ന ഗായകനായി മണി നിറഞ്ഞാടുകയായിരുന്നു. ഇന്നും നിറകണ്ണുകളോടെയല്ലാതെ ചിത്രം കാണാനാകില്ല.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള സംവിധായകന്‍ വിനയന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം നടന്ന കലാഭവന്‍ മണിയുടെ പത്താം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

'ഞാന്‍ ഏറ്റവും അധികം ആരാധിക്കുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ചെയ്ത ചിത്രം വാനപ്രസ്ഥം ആയിരുന്നു കഷ്ടകാലത്തിന് ഓപ്പോസിറ്റ് വന്നത്. അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും മണിക്ക് കിട്ടിയേനെ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിന് മണിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയേനെ. പക്ഷേ അന്ന് ഓപ്പോസിറ്റ് വന്ന പടം, ഏറ്റവും വലിയ ക്ലാസിക് ചിത്രമായി പോയി' എന്നാണ് വിനയന്‍ പറഞ്ഞത്.

1999ലാണ് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുറത്തിറങ്ങുന്നത്. കലാഭവന്‍ മണിയ്‌ക്കൊപ്പം കാവേരി, പ്രവീണ, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് കലാഭവന്‍ മണിയ്ക്ക് ദേശീയ അവാര്‍ഡിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

Vinayan says Kalabhavan Mani lost national award only because he was competing with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

'ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട, മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല'; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്‍

കെ സുധാകരന്റെ നിലപാട് മഹാ അപരാധമല്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: കെ സി വേണുഗോപാല്‍

ഈ പ്രശ്നങ്ങൾ ഉള്ളവർ ചിയ സീഡ്സ് കഴിക്കരുത്

വേനൽക്കാലത്ത് എപ്പോൾ വർക്ക്ഔട്ട് ചെയ്യണം?

SCROLL FOR NEXT