ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് നടന്‍ വിനീത് കുമാര്‍. നായകനായ കണ്‍മഷി എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അനുഭവമാണ് നടന്‍ പങ്കുവെക്കുന്നത്. കൊറിയോഗ്രാഫറില്‍ നിന്നുമാണ് താരത്തിന് വേദനിപ്പിക്കുന്ന അനുഭവമുണ്ടായത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ആ വാക്കുകളിലേക്ക്:
''കണ്‍മഷിയിലെ ഒരു പാട്ട് രംഗം മലമ്പുഴ പാര്‍ക്കില്‍, ഏരിയുന്ന വെയിലിലാണ് ഷൂട്ട് ചെയ്യുന്നത്. പാലക്കാട് നല്ല ചൂടുള്ള സമയമാണ്. പാട്ടിലെ ഒരു ഷോട്ട് റിപ്പീറ്റ് പൊയ്‌ക്കൊണ്ടേയിരിക്കുകയാണ്. നീ കൊറിയോഗ്രാഫറുടെ താല് തൊട്ടില്ലേ എന്ന് സംവിധായകന് വന്ന് എന്നോട് ചോദിച്ചു. ആ സമയത്ത് ഹൈറാര്‍ക്കിയും ഈഗോയുമൊക്കെ ഭയങ്കരമായിട്ടുണ്ട്. പലരും ഭയങ്കര ഈഗോയിസ്റ്റുകളാണ്.
ഞാന്‍ കാലൊക്കെ തൊട്ടതാണ്. ഞാന്‍ എവിടേയും അറിഞ്ഞിട്ട് ഒരു തെറ്റ് എന്റെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. വരുത്താറില്ല. പക്ഷെ റിപ്പീറ്റായി, റിപ്പീറ്റായി പോവുകയാണ്. എന്റെ വസ്ത്രമൊക്കെ വിയര്‍ത്തൊലിച്ചു. ഞാനാണെങ്കില്‍ അത്യാവശ്യം ഡാന്‍സൊക്കെ പഠിച്ചതാണ്. എന്നിട്ടും ശരിയാകുന്നില്ല. എന്താണെന്ന് മനസിലാകുന്നില്ല. ഫിസിക്കലി ചലഞ്ചിങ് എന്നല്ല, എന്നെ ഫിസിക്കലി ഹരാസ് ചെയ്യുകയായിരുന്നു.
പിന്നെയാണ് അറിയുന്നത് പ്രൊഡക്ഷനും കൊറിയോഗ്രാഫറും തമ്മിലുള്ള പ്രശ്‌നമായിരുന്നുവെന്ന്. ഷൂട്ട് വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അദ്ദേഹത്തിന് എസി റൂം കൊടുത്തില്ലെന്നോ, അങ്ങനെയെങ്കില്‍ ഷൂട്ട് വൈകിപ്പിക്കുമെന്നോ, അങ്ങനെ എന്തൊക്കെയോ. അവരുടെ ഈഗോയായിരുന്നു. അവസാനം ആയപ്പോഴേക്കും എനിക്ക് കരച്ചില്‍ വന്നു. ഒരേ സ്‌റ്റെപ്പ് തന്നെയല്ലേ ചെയ്യുന്നത്. എനിക്ക് പറഞ്ഞു തരുന്നില്ല, എന്താ എന്റെ തെറ്റ് എന്ന്. അറിഞ്ഞാലല്ലേ തിരുത്താന്‍ പറ്റൂ. അത് ഭയങ്കര വേദനിപ്പിക്കുന്നതായിരുന്നു''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates