ഗായകനും നടനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവച്ച് നന്ദഗോവിന്ദം ഭജൻസ്. ആദ്യമായാണ് വിനീതിനെ നേരിൽ കാണുന്നതെങ്കിലും ഒരുപാട് കാലമായി പരിചയമുള്ളത് പോലെയാണ് തോന്നിയതെന്നും അവർ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
ആളുകളെ ഒരുമിച്ചു കൊണ്ടുവരാൻ സംഗീതത്തിന് അതിന്റേതായ വഴികളുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് പോസ്റ്റിൽ പറയുന്നു. വിനീത് ശ്രീനിവാസൻ തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ 'കൃപാകരി ദേവി' എന്ന പാട്ടിന്റെ കഥയാണ് വിനീത് പങ്കുവെച്ചത്.
നന്ദഗോവിന്ദം ഭജൻസ് ഒട്ടേറെ വേദികളിൽ ആലപിച്ച ഗാനമാണിത്. "കൃപാകരി ശരിക്കും ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ഷാൻ ചെയ്തതാണ്. പ്രിയങ്കരി എന്നായിരുന്നു ആദ്യം. ആ പാട്ട് സംവിധായകന് വർക്ക് ആയില്ല. അതൊരു സൈഡിൽ കിടക്കുകയായിരുന്നു.
അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ കംപോസിങ് നടക്കുമ്പോൾ ഷാൻ പറഞ്ഞു, എടാ അതെടുത്ത് ഇങ്ങോട്ട് ഇട്ടാലോ. അങ്ങനെയാണ് ആ പാട്ട് അതിൽ വന്നത്".- വിനീത് പറയുന്നു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അതിരടി എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates