Aaryan ഇൻസ്റ്റ​ഗ്രാം‌
Entertainment

വിഷ്ണു വിശാലിന്റെ ആക്ഷൻ ക്രൈം ത്രില്ലർ 'ആര്യൻ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം ?

'എ പെർഫക്ട് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.

സമകാലിക മലയാളം ഡെസ്ക്

വിഷ്ണു വിശാൽ നായകനായെത്തിയ തമിഴ് ചിത്രം ആര്യൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 31നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വിഷ്ണു വിശാൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിച്ചത്. 'രാക്ഷസൻ' എന്ന ഹിറ്റിനു ശേഷം വീണ്ടും ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറിലൂടെ വിശാൽ നായകനായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'എ പെർഫക്ട് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ആദ്യാവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ സിനിമ തന്നെയാണിത്. പൊലീസ് ഓഫീസറായാണ് നടൻ സ്ക്രീനിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

നെറ്റ്ഫ്ലിക്സാണ് ആര്യൻ്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. നവംബർ 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. നവാഗതനായ പ്രവീൺ കെ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഗിബ്രാൻ വൈബോധ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ചു. ഇരുണ്ട വാനം ആണ് വിഷ്ണു വിശാലിന്റേതായി നിലവിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Cinema News: Vishnu Vishal's action crime thriller Aaryan OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ സസ്‌പെന്‍ഷനില്‍, നേതാക്കളുമായി വേദി പങ്കിടാന്‍ അവകാശമില്ല; കെ സുധാകരനെ തള്ളി മുരളീധരന്‍

കാളക്കുതിപ്പില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 750 പോയിന്റ് കുതിച്ചു; അറിയാം നേട്ടത്തിന് പിന്നിലുള്ള നാലുകാരണങ്ങള്‍

തണുപ്പ് കാലത്ത് ശരീരത്തിൽ ചൂട് നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

'വിജയ് ഡബ്ബിങ് പൂർത്തിയാക്കിയോ ?' ജന നായകനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമാതാക്കൾ

സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഉച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയില്‍ കര തൊടും; ഇന്ത്യന്‍ തീരത്തിന് ഭീഷണിയുണ്ടോ?

SCROLL FOR NEXT