Vismaya and Mohanlal 
Entertainment

വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറാണെന്ന് വിമര്‍ശകര്‍; അച്ഛന്റെ ചെരിവ് നേരയാക്കാന്‍ പോയിട്ട് എന്തായി? എന്ന് മറുപടി

ഈ കുട്ടിയുടെ അച്ഛന്റെ ചെരിഞ്ഞ തോള്‍ ഒന്ന് നേരെയാക്കന്‍ കുറേപേര്‍ ശ്രമിച്ചതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയ മോഹന്‍ലാലും സിനിമയിലെത്തുകയാണ്. ജൂഡ് ആന്റണി ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ചിത്രത്തിലെ കെഎസ് ചിത്ര ആലപിച്ച ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ പാട്ട്.

പാട്ടിന് കയ്യടിക്കുകയും വിസ്മയയുടെ തുടക്കം ഗംഭീരമാകുമെന്ന് പ്രതീക്ഷിക്കുന്നതായുമായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് ചിലരാകട്ടെ വിസ്മയയുടെ അഭിനയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വിസ്മയയുടെ എനിര്‍ജിയും, മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളുമൊക്കെ ചിലര്‍ പോസിറ്റീവായി ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റ് ചിലര്‍ കടന്നാക്രമിക്കുന്നുണ്ട്.

ചിലയിടത്ത് വിസ്മയ തിടുക്കപ്പെട്ട് അഭിനയിക്കുന്നതായും ഇടയ്ക്ക് അനാവശ്യമായി തലവെട്ടിക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. ചിലരിത് തുടക്കക്കാരിയുടെ പരിചയക്കുറവായിട്ട് കാണുമ്പോള്‍ മറ്റ് ചിലര്‍ക്കിത് തീരെ അവഗണിക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ വിസ്മയയ്ക്ക് പിന്തുണയുമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. ഫെയ്‌സ്ബുക്കിലെ സിനിമാസ്വാദകരുടെ ഗ്രൂപ്പായ സിനിഫൈലില്‍ ലോറന്‍സ് മാത്യുവെന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. കുറിപ്പ് ഇങ്ങനെയാണ്:

ആദ്യമായി സിനിമയില്‍ വരുന്ന ഒരു പെണ്‍കുട്ടി ഇടയ്ക്കിടെ തലവെട്ടിയ്ക്കുന്നു എന്നത് ഒരു ആക്ഷേപം ആയിട്ട് പലരും പറയുന്നുണ്ട്. അതിനെ കളിയാക്കുന്നവരും ട്രോള്‍ ചെയ്യുന്നവരും, അത് മാറ്റണം എന്നും പറയുന്നവരും ഉണ്ട്. അതൊരു കുറവാണ് എന്നൊക്കെ ചില കമന്റുകള്‍ കണ്ടു. എന്റെ പൊന്ന് സുഹൃത്തുക്കളെ, ഇതുപോലെ 40-50 വര്‍ഷം മുന്നേ ഈ കുട്ടിയുടെ അച്ഛന്റെ ചെരിഞ്ഞ തോള്‍ ഒന്ന് നേരെയാക്കന്‍ കുറേപേര്‍ ശ്രമിച്ചതാണ്. എന്നിട്ട് എന്തുണ്ടായി? ഇന്നും ആ ചെരിഞ്ഞ തോളിലാണ് മലയാളസിനിമ താങ്ങി നില്കുന്നത്.

കണ്ടന്റ്വുഡ് എന്നൊക്കെ വിരോധികള്‍ നാഴികയ്ക്ക് 40 വട്ടം പറയുമെങ്കിലും, ഒരു മിക്‌സഡ് റിപ്പോര്‍ട്ട് എങ്കിലും വരുന്ന മോഹന്‍ലാല്‍ സിനിമയോളം വലിയ കണ്ടന്റ് ഒന്നും മലയാളത്തില്‍ നിലവില്‍ ഇല്ല. ദൃശ്യം 3 തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇത്രെയും ഡീഗ്രേഡിങ് പരിപാടി നടന്നുവെങ്കിലും അവിടെയും L ഫാക്ടര്‍ തന്നെയാണ് സിനിമയെ രക്ഷിച്ചത്. അതുകൊണ്ട്, വിസ്മയക്ക് ഒരവസരം കൊടുക്കൂ. സിനിമ ഇറങ്ങട്ടെ... തലവെട്ടിക്കല്‍ അല്ലാതെ വേറെ എന്തേലും കുഴപ്പങ്ങള്‍ ഉണ്ടേല്‍ അന്നേരം നമുക്ക് ചര്‍ച്ച ചെയ്യാം.

Vismaya Mohanlal gets trolled for her perfomane in Thaliromale song from Thudakkam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗത്തെ അപമാനിച്ച കേസ്; അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

ദീര്‍ഘനാള്‍ ഉപയോഗിക്കാതെ, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മടങ്ങല്ലേ..; ദുബൈയില്‍ മുന്നറിയിപ്പ്, ലംഘിച്ചാല്‍ കനത്തപിഴ

ഇനി ആറ് സീറ്റ് അകലം; രാജ്യസഭയില്‍ ചരിത്രം കുറിക്കാന്‍ ബിജെപി; രാജീവ് ഗാന്ധിയുടെ നേട്ടം മോദി സ്വന്തമാക്കുമോ?

ഒരു കോടിയുടെ ഭാഗ്യശാലി ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 62 lottery result