ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'നമ്മളെല്ലാവരും അൽപം തകർന്നവരാണ്', മഞ്ജു പകർത്തിയ ചിത്രം പങ്കുവച്ച് ഭാവന; വൈറൽ

ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ കാൻഡിഡ് ചിത്രമാണ് മഞ്ജു വാര്യർ കാമറയിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മഞ്ജു വാര്യർ പകർത്തിയ ചിത്രം പങ്കുവച്ച് നടി ഭാവന. ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ കാൻഡിഡ് ചിത്രമാണ് മഞ്ജു വാര്യർ കാമറയിലാക്കിയത്. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ഇരിക്കുന്ന ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ചിത്രത്തിന് ഭാവന നൽകിയ ശക്തമായ അടിക്കുറിപ്പും ചർച്ചയാവുകയാണ്. 'നമ്മളെല്ലാവരും അൽപം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്,' എന്നാണ് ഭാവന കുറിച്ചത്. നിരവധി ആരാധകരാണ് കമന്റുമായി രം​ഗത്തെത്തുന്നത്. ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

മഞ്ജു വാര്യരും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് ഒത്തുകൂടാൻ ഇവർ സമയം കണ്ടെത്താറുണ്ട്. ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും താരങ്ങൾ മറക്കാറില്ല. മലയാള സിനിമയിൽ ഇല്ലെങ്കിലും കന്നഡയിൽ ആക്റ്റീവാണ് ഭാവന. ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം