ഹോം പോസ്റ്റർ, കാർത്ത് ​ഗൗഡ/ ട്വിറ്റർ 
Entertainment

'എന്തൊരു മികച്ച സിനിമയാണ്'; ഹോമിനെ പ്രശംസിച്ച് 'കെജിഎഫ് 2' പ്രൊഡ്യൂസർ

ഹോമിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബജറ്റ് കന്നഡ ചിത്രം കെജിഎഫ് 2ന്‍റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ആമസോണിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്. മലയാളത്തിൽ നിന്നു മാത്രമല്ല പുറത്തുനിന്നുള്ളവരും ചിത്രത്തേയും ചിത്രത്തിലെ അഭിനേതാക്കളേയും പ്രശംസിച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ ഹോമിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബജറ്റ് കന്നഡ ചിത്രം കെജിഎഫ് 2ന്‍റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ. 

'എന്തൊരു ഗംഭീര സിനിമയാണ് ഹോം. ഹൃദയത്തെ തൊടുന്ന ചിത്രം. ഈ ചിത്രം തെരഞ്ഞെടുത്തതിന് പ്രൈം വീഡിയോയ്ക്ക് നന്ദി. വിജയ് ബാബു, നിങ്ങളുടെ കുപ്പായത്തില്‍ ഒരു പതക്കം കൂടിയാവുന്നു ഈ ചിത്രം. ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും എല്ലാവരും നന്നായി. ഈ ചിത്രം റെക്കമന്‍റ് ചെയ്‍ത വിജയ് സുബ്രഹ്മണ്യത്തിന് നന്ദി. മികച്ച വര്‍ക്ക്, റോജിന്‍ തോമസ്'- ട്വിറ്ററിൽ കാർത്ത് ​ഗൗഡ കുറിച്ചു. 

നേരത്തെ സംവിധായകൻ എ ആര്‍ മുരുഗദോസും ചിത്രത്തെ പ്രശംസിച്ചിരുന്നു. സംവിധായകൻ റോജിന് അദ്ദേഹം പേഴ്സണൽ മെസേജ് അയക്കുകയായിരുന്നു. ഒലിവർ ട്വിസ്റ്റ് എന്ന ​ഗൃഹനാഥന്റേയും കുടുംബത്തിന്റേയും കഥ പറഞ്ഞ ചിത്രത്തിൽ ഇന്ദ്രൻസിനൊപ്പം മഞ്ജു പിള്ള, ശ്രീനാഥ് ഭാസി തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിച്ചു. ഓണം റിലീസായാണ് ചിത്രം എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധം ഇന്ന്, ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ, ഇന്ന് അതിതീവ്രമഴ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

SCROLL FOR NEXT