മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'സത്യൻ മാസ്റ്റർ ഉറങ്ങുമ്പോൾ ഞാൻ കാലിൽ തൊട്ടു', അപൂർവ ഫോട്ടോയുമായി മമ്മൂട്ടി

സിനിമയിലെ തന്റെ ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ആദ്യ ചിത്രത്തിന്റെ മനോഹരമായ ഓർമ പങ്കുവെച്ച് നടൻ മമ്മൂട്ടി. സത്യനും നസീറും നായകരായി എത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. താരത്തിന്റെ 20ാം വയസിലായിരുന്നു ഇത്. ഇപ്പോൾ സിനിമയിലെ തന്റെ ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. 

അനുഭവങ്ങൾ പാളിച്ചകളിലെ താരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്തു ആരാധകരിൽ ഒരാൾ കളർ നൽകുകയായിരുന്നു. ഇതോടെയാണ് താരം പഴയ ഓർമകളിലേക്ക് പോയത്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ് ഇത്. സത്യൻ മാസ്റ്റർ ഉറങ്ങുമ്പോൾ കാലിൽ തൊട്ട ഓർമയും താരം പങ്കുവെക്കുന്നുണ്ട്. 

ഇത് ചെയ്ത ആൾക്ക് വലിയ നന്ദി. ഞാൻ ആദ്യമായി അഭിനയിച്ച സിനിമയിൽ നിന്നുള്ള സ്ക്രീൻഷോട്ടാണ് ഇത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് നിറം നൽകിയതാണ്. ഇത് എനിക്ക് മറ്റൊരു കാലത്തെ ചെറിയ ഓർമകൾ തിരിച്ചുതന്നു. സത്യൻ മാസ്റ്ററിന് ഒപ്പമുള്ള സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാ​ഗ്യം എനിക്കുണ്ടായി. ഷോട്ടിന്റെ ഇടയിൽ ഉറങ്ങുകയായിരുന്ന സത്യൻ മാസ്റ്ററിന്റെ കാലിൽ തൊട്ടത് എനിക്ക് ഓർമയുണ്ട്.- മമ്മൂട്ടി കുറിച്ചു. 

ഒരു ആൺകുട്ടിയെക്കുറിച്ച്, സിനിമയെ സ്വപ്നം കണ്ടവൻ തുടങ്ങിയ ഹാഷ്ടാ​ഗിലാണ് പോസ്റ്റ്. നിരവധി താരങ്ങളും ആരാധകരുമാണ് മമ്മൂട്ടിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. വാട്ട് എ ട്രഷർ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം