Dharmendra File
Entertainment

450 കോടിയുടെ സ്വത്ത്, രണ്ട് ഭാര്യമാരില്‍ ആറ് മക്കള്‍; ധര്‍മേന്ദ്രയുടെ സ്വത്തെല്ലാം ഇനി ആര്‍ക്ക്?

ഹേമ മാലിനിയ്ക്ക് പ്രതിസന്ധിയാകുമോ നിയമം?

സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങള്‍ മുമ്പാണ് ഇന്ത്യന്‍ സിനിമയുടെ ഹീ-മാന്‍ ധര്‍മേന്ദ്ര മരണപ്പെടുന്നത്. 89 വയസായിരുന്നു അദ്ദേഹത്തിന്. തന്റെ മരണം വരെ അഭിനയത്തേയും സിനിമയേയും ആവേശത്തോടെ ചേര്‍ത്തു പിടിച്ചിരുന്ന, ഇതിഹാസ താരമാണ് ഓര്‍മകളിലേക്ക് നടന്നു നീങ്ങിയത്. ധര്‍മേന്ദ്രയുടെ വേര്‍പാട് ബോളിവുഡിനും ഇന്ത്യന്‍ സിനിമയ്ക്കും ബാക്കിയാക്കുന്ന വേര്‍പാട് ഒരിക്കലും നികത്താന്‍ സാധിക്കുന്നതല്ല.

ബോളിവുഡിലെ അതിസമ്പന്നന്മാരില്‍ ഒരാളായിരുന്നു ധര്‍മേന്ദ്ര. റിപ്പോര്‍ട്ടുകള്‍ പ്രകാരം 400-450 കോടിയുടെ സ്വത്തുണ്ട് ധര്‍മേന്ദ്രയ്ക്ക്. അതില്‍ മുംബൈയിലെ ആഢംബര ബംഗ്ലാവും ജന്മനാടായ പഞ്ചാബിലെ ലൊണാവ്‌ലയിലെ ഫാം ഹൗസും ഉള്‍പ്പെടും. നൂറ് എക്കറാണ് ലൊണാവ്‌ലയില്‍ അദ്ദേഹത്തിനുള്ളത്. ആദ്യ ഭാര്യ പ്രകാശ് കൗശിനൊപ്പം അദ്ദേഹം താമസിച്ചിരുന്നത് അവിടെയായിരുന്നു. മുംബൈയുടെ ബഹളത്തില്‍ നിന്നെല്ലാം ഓടിയൊളിക്കാന്‍ ആഗ്രഹിച്ച ധര്‍മേന്ദ്ര തന്റെ ഫാം ഹൗസിലേക്കാണ് എത്തിച്ചേര്‍ന്നത്. കൃഷിയും വളര്‍ത്തു മൃഗങ്ങളുമൊക്കെയായ താന്‍ ജീവിക്കുന്ന സമാധാന ജീവിതത്തെക്കുറിച്ച് ധര്‍മേന്ദ്ര മുമ്പ് സംസാരിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് 17 കോടിയുടെ നിക്ഷേപമുണ്ട് ധര്‍മേന്ദ്രയ്‌ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രശസ്തമായ ഗരം ധരം റെസ്റ്റോറന്റ് ശൃംഖലയും അദ്ദേഹത്തിന്റേതായുണ്ട്. ഇതിന് പുറമെ ഹരിയാനയില്‍ ഹീ-മാന്‍ എന്നൊരു റസ്റ്റോറന്റുമുണ്ട് അദ്ദേഹത്തിന്. ആഢംബര കാറുകളും വിജയത ഫിലിംസ് എന്ന നിര്‍മാണ കമ്പനിയുമുണ്ട് ധര്‍മേന്ദ്രയുടേതായി. എല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂല്യം 450 കോടിയോളം വരും.

ധര്‍മേന്ദ്രയുടെ മരണ ശേഷം ഈ സ്വത്തുക്കളെല്ലാം രണ്ട് ഭാര്യമാരില്‍ നിന്നായുള്ള ആറു മക്കള്‍ക്കിടയില്‍ വീതിക്കപ്പെടും. അഭിനേതാക്കളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരും അഹാന ഡിയോള്‍, അജീത ഡിയോള്‍ വിജീത ഡിയോള്‍ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കള്‍. അഹാനയും ഇഷയുമാണ് രണ്ടാം ഭാര്യ ഹേമ മാലിനിയുടേയും ധർമേന്ദ്രയുടേയും മക്കള്‍.

അതേസമയം ആദ്യ ഭാര്യ പ്രകാശ് കൗറുമായുള്ള ധര്‍മേന്ദ്രയുടെ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണെങ്കില്‍ ഹേമയ്ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്മേലുള്ള ക്ലെയിം പ്രയാസമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരം ഒരു ഭാര്യ മാത്രമേ അനുവദനീയമായുള്ളൂ. എന്നാല്‍ മുമ്പ് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് ഹേമ മാലിനിയെ വിവാഹം കഴിക്കാനായി ധര്‍മേന്ദ്ര ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നാണ്. അങ്ങനെയെങ്കില്‍ ഈ നിയമം ഹേമയെ ബാധിക്കില്ല.

അതേസമയം 2022 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ വിവാഹിതനായ ധര്‍മേന്ദ്രയെ താന്‍ വിവാഹം കഴിച്ചതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്ന് ഹേമ പറഞ്ഞിരുന്നു. ''അദ്ദേഹത്തോട് നിങ്ങള്‍ എന്നെ ഇപ്പോള്‍ കല്യാണം കഴിക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നൊരു കാലമുണ്ട്. ചെറിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാന്‍ അതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എന്നും എന്റെ കൂടെയുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ സ്വത്തോ പണമോ വേണ്ട. എനിക്ക് സ്‌നേഹം മാത്രം മതി'' എന്നാണ് അന്ന് ഹേമ പറഞ്ഞത്.

Dharmendra's wealth valued at around 450 crores. It will be inheirted by his children. but Hema Malini can't claim if he is still married to first wife Prakash Kaur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ

ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗര്‍ഡര്‍ വീണ് അപകടം, അരൂര്‍ - തുറവൂര്‍ ആകാശപാത കരാര്‍ കമ്പനി കരിമ്പട്ടികയില്‍

SCROLL FOR NEXT