ഭാര്യ മിറക്കൊപ്പം ഷാഹിദ് കപൂർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഭാര്യ ചീത്തപറഞ്ഞു, അവളെ  സന്തോഷിപ്പിക്കാന്‍ എനിക്കൊരു റോള്‍ തരൂ'; ഷാഹിദ് കപൂര്‍

തന്റെ പഴയ 'അവതാര'ത്തിലേക്ക് തിരികെ പോകാനുള്ള തീരുമാനത്തിലാണ് ഷാഹിദ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ഷാഹിദ് കപൂറിന്റെ സ്ഥാനം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് താരം തെളിയിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ചോക്ലേറ്റ് നായകന്‍ എന്ന ലേബലില്‍ നിന്നാണ് എണ്ണം പറഞ്ഞ അഭിനേതാവായി താരം മാറിയത്. എന്നാല്‍ ഇപ്പോള്‍ തന്റെ പഴയ 'അവതാര'ത്തിലേക്ക് തിരികെ പോകാനുള്ള തീരുമാനത്തിലാണ് ഷാഹിദ്. തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായാണ് താരത്തിന്റെ തീരുമാനം. 

രസകരമായതും തന്നെ ഡാന്‍സ് കളിപ്പിക്കുന്നതുമായ സിനിമയിലേക്ക് അവസരം തേടിക്കൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം ആവശ്യം അറിയിച്ചത്. രസകരമായതും ഡാന്‍സ് കളിക്കാന്‍ പറ്റിയതുമായ സിനിമകള്‍ ചെയ്യാത്തതിന് എന്റെ ഭാര്യ എന്നെ ചീത്തപറഞ്ഞു. അവളെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള എന്തെങ്കിലും അവസരം എനിക്ക് തരൂ, ഇതൊരു ഓപ്പണ്‍ ഇന്‍വിറ്റേഷനാണ്. ടൈപ്പ്കാസ്റ്റ് ഹീറോയെ ആവശ്യമുണ്ട്- താരം കുറിച്ചു. 

വിശ്വസിക്കാനാവുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് ഷാഹിദിന്റെ ഭാര്യ മിറ രാജ്പുത് സ്റ്റോറി ഷെയര്‍ ചെയ്തിരിക്കുന്നത്. അടുത്തിറങ്ങിയ ഷാഹിദിന്റെ ചിത്രങ്ങളെല്ലാം അഭിനയ പ്രാധാന്യമുള്ളതായിരുന്നു. ഹൈദര്‍, ഉഡ്താ പഞ്ചാബ്, പത്മാവദ് തുടങ്ങിയ ചിത്രങ്ങളിലെ ഷാഹിദിന്റെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. ഡാന്‍സറായി സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഷാഹിദ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT