സാമന്ത, ജ്വാല ​ഗുട്ട  Instagram
Entertainment

'ആരെങ്കിലും മരിച്ചാൽ നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുമോ ?'; സാമന്തയ്ക്കെതിരെ ജ്വാല ​ഗുട്ട

നിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണ കാരണമാവുകയാണെങ്കിലോ?

സമകാലിക മലയാളം ഡെസ്ക്

വൈറല്‍ അണുബാധയെ ചെറുക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഡോക്ടർമാരടക്കം നിരവധി പേരാണ് താരത്തിനെതിരെ രം​ഗത്തെത്തിയത്. ഇപ്പോഴിതാ സാമന്തയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റണ്‍ താരവുമായ ജ്വാല ഗുട്ട.

"തന്നെ പിന്തുടരുന്ന ധാരാളം ആളുകൾക്ക് മരുന്ന് നിർദ്ദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എൻ്റെ ഒരേയൊരു ചോദ്യം, സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി… പക്ഷേ… നിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണ കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?"- എന്നാണ് ജ്വാല ഗുട്ട ചോദിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അണുബാധ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സാമന്തയുടെ വാദത്തെ വിമര്‍ശിച്ച് ഡോ. സിറിയക് എബി ഫിലിപ്‌സും രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും താരത്തെ ജയിലിലടക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തനിക്ക് ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും തനിക്ക് ഫലപ്രദമായ ഒരു രീതി പങ്കുവച്ചതാണെന്നും സാമന്ത പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT