വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ബാല അണ്ണയ്ക്കും ഭാര്യയ്ക്കുമൊപ്പം', വിവാഹ വാർത്ത സ്ഥിരീകരിച്ച് ശ്രീശാന്ത്; വിഡിയോ

ബാലയുടെ വിവാഹം കഴിഞ്ഞതായി സ്ഥിരീകരിക്കുന്നതാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചിന് സന്തോഷ വാർത്ത പുറത്തുവിടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ശ്രീശാന്തിനും കുടുംബത്തിനുമൊപ്പമുള്ളതാണ് വിഡിയോ. ബാലയുടെ വിവാഹം കഴിഞ്ഞതായി സ്ഥിരീകരിക്കുന്നതാണ് വിഡിയോ. 

ശ്രീശാന്തിനും ഭാര്യയ്ക്കും ബാലയ്ക്കുമൊപ്പം ഒരു യുവതിയും വിഡിയോയിലുണ്ട്. 'ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം' എന്നു പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വിഡിയോ ആരംഭിക്കുന്നത്. അതിന് ശേഷം ഇരുവരും ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാഡ്മിന്റൺ കോർട്ടിൽ നിന്ന് കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്. ബാല തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

 കഴിഞ്ഞ മാസം ഫഹദ് ഫാസിലിനൊപ്പമുള്ള ഒരു ചിത്രം ബാല പോസ്റ്റു ചെയ്തിരുന്നു. ആ ചിത്രത്തിനൊപ്പം നെറ്റിയിൽ കുങ്കുമവും താലിമാലയും ചാർത്തി ബാലയ്ക്കൊപ്പം ആ യുവതിയെ കാണാം.

സെപ്റ്റംബർ 5ന് സന്തോഷവാർത്ത വരുന്നുണ്ട് എന്നു പുറഞ്ഞുകൊണ്ട് മറ്റൊരു വിഡിയോ ബാല പങ്കുവെച്ചിരുന്നു. കൈകളിൽ ഛായം മുക്കി ചാർട്ട് പേപ്പറിൽ നിറം നൽകി അതിൽ Bala V Ellu എന്നു കുറിക്കുന്നതാണ് വിഡിയോയിലുള്ളത്. കൂടെ യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വിഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയെയും കാണാം. വിഡിയോയിൽ കാണുന്നതാണോ പ്രതിശ്രുത വധു എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. കൂടാതെ നിരവധി പേർ താരത്തിന് ആശംസകളും അറിയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21