ഡബ്ല്യുസിസി 
Entertainment

സര്‍ക്കാര്‍ എന്ത് ചെയ്തു? അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം... ഡബ്ല്യുസിസി ചോദിക്കുന്നു

സര്‍ക്കാര്‍ എന്ത് ചെയ്തു? അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം... ഡബ്ല്യുസിസി ചോദിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ച് വര്‍ഷങ്ങള്‍ തികയുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിമന്‍ ഇന്‍ സിനിമാ കലക്ടീവ്. സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പിലാണ് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വിമര്‍ശനവുമായി രംഗത്തെത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാറും സിനിമാ വ്യവസായവും എന്തു ചെയ്തുവെന്ന് ഡബ്ല്യുസിസി ചോദിച്ചു.

കുറിപ്പ്

2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം

ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു?

അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?
 
എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു.

അവള്‍ക്കൊപ്പം 

അതിജീവിതയ്‌ക്കൊപ്പം ഡബ്ല്യുസിസി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍