Entertainment

നോക്കണ്ടു‌ണ്ണീ ഇത് ഞാൻ തന്നെയാ, ഇത്തിക്കര പക്കി സ്റ്റൈലിൽ ഹരിശ്രീ അശോകൻ, ബ്രൂസ്ലി രമണനെന്ന് ആരാധകർ

സൂപ്പർഹിറ്റായ മോഹൻലാലിന്റെ ഇത്തിക്കര പക്കി സ്റ്റൈലിലുള്ള നിൽപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരമാണ് ഹരിശ്രീ അശോകൻ. താരത്തിന്റെ കോമഡി ‌കഥാപാത്രങ്ങളെല്ലാം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇന്നാൽ ഇപ്പോൾ തന്റെ പുതിയ ചിത്രം പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. വർക്കൗട്ടിന് ഇടയിലുള്ളതാണ് ചിത്രം. 

വൈറലായി ചിത്രം

ജിമ്മിന്റെ ചുമരിൽ കാല് കയറ്റി വച്ച് നിൽക്കുന്ന ഹരിശ്രീ അശോകനെയാണ് ചിത്രത്തിൽ കാണുന്നത്. സൂപ്പർഹിറ്റായ മോഹൻലാലിന്റെ ഇത്തിക്കര പക്കി സ്റ്റൈലിലുള്ള നിൽപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി ആരാധകരാണ് രസകരമായ കമന്റുമായി പോസ്റ്റിന് അടിയിൽ വരുന്നത്. 

രമണൻ മരണ മാസ് 

ബ്രൂസ്ലി രമണൻ എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത്തിക്കരപ്പക്കി മാസ് ആണേൽ, രമണൻ മരണ മാസ് ആണ്' എന്നും ഒരാൾ കമന്റ് ചെയ്തു. ഈ പ്രായത്തിലും അസാധ്യ മെയ് വഴക്കം കാണിക്കുന്ന താരത്തിനെ അഭിനന്ദിക്കാനും ആരാധകർ മറന്നില്ല. അതിനിടെ പഴയപോലെ കോമഡി കഥാപാത്രങ്ങളുമായി വരണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT